Friday, July 21, 2017 Last Updated 15 Min 53 Sec ago English Edition
Todays E paper
Friday 19 May 2017 02.55 AM

കോണ്‍ട്രാക്‌ടറുടെ അനാസ്‌ഥ; പൊന്നാനിയില്‍നിര്‍മാണം പൂര്‍ത്തീകരിച്ച റോഡ്‌ മണിക്കൂറുകള്‍ക്കകം തകര്‍ന്നു

uploads/news/2017/05/109864/3ml.jpg

പൊന്നാനി: പൊന്നാനി നഗരസഭയിലെ എട്ടാം വാര്‍ഡിലെ ഐ.ടി.സി.റോഡ്‌ നിര്‍മാണം പൂര്‍ത്തീകരിച്ച്‌ മണിക്കൂറുകള്‍ക്കകം തകര്‍ന്നു. രാവിലെ ആരംഭിച്ച റോഡ്‌ നിര്‍മാണത്തില്‍ മതിയായ ടാറും, മെറ്റലും ചേര്‍ക്കാതെ നിലവിലെ തകര്‍ന്ന റോഡിനു മുകളില്‍ നിര്‍മാണ ജോലികള്‍ നടത്തിയതാണ്‌ റോഡ്‌ വളരെ വേഗത്തില്‍ തകരാനിടയാക്കിയത്‌. അശാസത്രീയമായ നിര്‍മാണം മൂലം റോഡിലെ ടാര്‍ പാളിയായി അടര്‍ന്നു പോരുകയായിരുന്നു. ഇത്‌ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ റോഡ്‌ നിര്‍മാണ പ്രവൃത്തി തടഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സമയത്ത്‌ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരാരും സ്‌ഥലത്തുണ്ടായിരുന്നില്ല. പ്രവൃത്തികള്‍ നടന്നയുടനെ ഇതു വഴി കടന്നു പോയ വാഹനങ്ങളുടെ ടയറുകളില്‍ ടാര്‍ പാളി അടര്‍ന്നു വരികയായിരുന്നു. നിര്‍മാണത്തിലെ കള്ളക്കളി വ്യക്‌തമായതോടെ പുതുതായി പണിത റോഡ്‌ പൂര്‍ണമായും ജെ.സി.ബി.ഉപയോഗിച്ച്‌ നീക്കം ചെയ്‌ത് റീടാറിംഗ്‌ നടത്താമെന്ന്‌ പറഞ്ഞ്‌ കോണ്‍ട്രാക്‌ടര്‍ തടിയൂരുകയായിരുന്നു. എന്നാല്‍ നിര്‍മാണത്തില്‍ അപാകതയില്ലെന്നാണ്‌ നഗരസഭാ എന്‍ജിനീയര്‍ പറയുന്നത്‌. സംസ്‌ഥാന സര്‍ക്കാരിന്റെ പുതിയ ഉത്തരവ്‌ പ്രകാരം എമേര്‍ഷന്‍ മെറ്റീരിയല്‍ ഉപയോഗിച്ചാണ്‌ റോഡ്‌ നിര്‍മാണം നടത്തിയതെന്നും പ്ലാസ്‌റ്റിക്‌ മിശ്രിതം അടങ്ങിയ ടാര്‍ ഉപയോഗിച്ച്‌ നിര്‍മാണം നടത്തിയത്‌കൊണ്ടുള്ള സാങ്കേതിക പ്രശ്‌നം മാത്രമാണെന്നുമാണ്‌ വിശദീകരണം. പുതിയ മെറ്റീരിയല്‍ ഉപയോഗിച്ചുള്ള നിര്‍മാണത്തെ കുറിച്ചുള്ള ധാരണ കുറവാണ്‌ പ്രശ്‌നത്തിനിടയാക്കിയതെന്നും സംഭവത്തെ കുറിച്ച്‌ അന്വേഷിക്കുമെന്നും എം.ഇ പറഞ്ഞു. എന്നാല്‍ ഗുണനിലവാരം കുറഞ്ഞ മെറ്റീരിയലുകള്‍ ഉപയോഗിച്ച്‌ നിര്‍മാണം നടത്തിയതാണ്‌ റോഡ്‌ തകരാനിടയാക്കിയതെന്നും കോണ്‍ട്രാക്‌ടര്‍ക്കെതിരെ നടപടി വേണമെന്നുമാണ്‌ നാട്ടുകാരുടെ ആവശ്യം.

Ads by Google
Ads by Google
Friday 19 May 2017 02.55 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW