Tuesday, July 25, 2017 Last Updated 1 Min 26 Sec ago English Edition
Todays E paper
Friday 19 May 2017 02.54 AM

മൊബൈല്‍ ടവറില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

uploads/news/2017/05/109853/2k.jpg

പാലാ: ഒപ്പം താമസിച്ചിരുന്ന യുവതി പിണങ്ങിപ്പോയതില്‍ മനംനൊന്ത്‌ മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ്‌ വിവരം അറിഞ്ഞ്‌ യുവതി എത്തിയതോടെ താഴെയിറങ്ങി.
ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു നാടകീയമായ സംഭവങ്ങള്‍ക്ക്‌ തുടക്കം. പാലാ ടൗണ്‍ ബസ്‌റ്റാന്റിനോട്‌ ചേര്‍ന്നുള്ള ചെറുപുഷ്‌പം ബില്‍ഡിങ്‌സിന്‌ മുകളില്‍ സ്‌ഥാപിച്ചിരുന്ന മൊബൈല്‍ ടവറില്‍ പൂഞ്ഞാര്‍ നടുഭാഗം മുകളേല്‍ ബിജു(32)വാണ്‌ കയറിയത്‌. വിവരമറിഞ്ഞ്‌ ജനം തടിച്ചുകൂടി. ഇതിനിടെ ഒരാള്‍ ടവറിലേക്ക്‌ കയറിച്ചെന്നപ്പോള്‍ ബിജു കൂടുതല്‍ ഉയരത്തിലേക്ക്‌ കയറിപ്പോയി. പാലാ പോലീസും ഫയര്‍ഫോഴ്‌സും സ്‌ഥലത്തെത്തിയപ്പോള്‍ തന്റെ കൂടെ കഴിഞ്ഞിരുന്ന ജാസ്‌മിന്‍ പിണങ്ങിപ്പോയെന്നും മടങ്ങിവരാതെ ഇറങ്ങില്ലെന്നും ഇയാള്‍ വിളിച്ചുപറഞ്ഞു. പോലീസും നാട്ടുകാരും അനുനയിപ്പിച്ചപ്പോള്‍ ടവറിന്‌ മുകളിലിരുന്ന്‌ ഇയാള്‍ യുവതിയുടെ മൊബൈല്‍ നമ്പര്‍ ഉറക്കെ വിളിച്ചു പറഞ്ഞു. ഈ നമ്പരില്‍ പോലീസ്‌ ബന്ധപ്പെട്ടപ്പോള്‍ പാലാ ടൗണില്‍തന്നെ ഉണ്ടായിരുന്ന ജാസ്‌മിനും കുഞ്ഞും സ്‌ഥലത്ത്‌ എത്തി. യുവതി കരഞ്ഞപേക്ഷിച്ചതോടെ ബിജു താഴെയിറങ്ങുകയായിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി തങ്ങള്‍ കായംകുളത്ത്‌ ഒന്നിച്ച്‌ താമസിക്കുകയാണെന്നാണ്‌ ബിജു പോലീസിന്‌ മൊഴി നല്‍കിയത്‌. ഇന്നലെ സ്വന്തം വീടായ പൂഞ്ഞാറിലേക്ക്‌ വരുന്നതിനിടെ പാലായിലെത്തിയപ്പോള്‍ പിണങ്ങുകയായിരുന്നു. തുടര്‍ന്ന്‌ ജാസ്‌മിന്‍ ഈരാറ്റുപേട്ടയ്‌ക്ക്‌ പോകാന്‍ ബസ്‌ കാത്തുനില്‌ക്കവെയാണ്‌ ബിജു ടവറിനു മുകളില്‍ കയറിയെന്ന വിവരം ഫോണില്‍ക്കൂടി അറിയുന്നത്‌. യുവതി നേരത്തേ വിവാഹിതയായിരുന്നു. അതിലൊരു കുട്ടിയുണ്ട്‌. ഇരുവരും വ്യത്യസ്‌ത മതവിഭാഗത്തില്‍പെട്ടവരാണ്‌. സ്വന്തം വീടുമായുളള ബന്ധം ഇരുവരും ഉപേക്ഷിച്ചിരുന്നതായും പോലീസ്‌ പറയുന്നു. പാലാ പോലീസ്‌ കേസെടുത്തു.

Ads by Google
Ads by Google
Friday 19 May 2017 02.54 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW