Thursday, June 29, 2017 Last Updated 0 Min 31 Sec ago English Edition
Todays E paper
Friday 19 May 2017 02.53 AM

ആശ്വാസമായി കുടിവെള്ള പദ്ധതി കൊച്ചുമുല്ലക്കാനം കുടിവെള്ള പദ്ധതി ഉദ്‌ഘാടനം ചെയ്‌തു

uploads/news/2017/05/109844/1ig.jpg

രാജാക്കാട്‌: കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന രാജാക്കാട്‌ ഗ്രമപഞ്ചായത്തിലെ കൊച്ചുമുല്ലക്കാനം നിവാസികള്‍ അനുഗ്രഹമായി ജില്ലാ പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതി. പതിനാലു ലക്ഷം രൂപ മുടക്കി നിര്‍മിച്ച പദ്ധതിയുടെ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൊച്ചുത്രേസ്യ പൗലോസ്‌ നിര്‍വഹിച്ചു.
രാജാക്കാട്‌ ഗ്രാമപഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശമാണ്‌ ഒന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ട കൊച്ചുമുല്ലക്കാനം കൊച്ചുപുരയ്‌ക്കല്‍ ഭാഗം. കാലങ്ങളായി കുടിവെള്ളത്തിനു നെട്ടോട്ടമോടുന്ന നാട്ടുകാര്‍ ത്രിതല പഞ്ചാത്തുകളില്‍ പരാതി നല്‍കി കാത്തിരിക്കുകയായിരുന്നു.
ഈ സാഹചര്യത്തിലാണു ജില്ലാ പഞ്ചായത്ത്‌ കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമായത്‌. രണ്ടുഘട്ടങ്ങളിലായി അനുവദിച്ച 14 ലക്ഷം രൂപ ഉപയോഗിച്ചാണ്‌ ഇരുപത്തഞ്ചിലധികം വരുന്ന കുടുംബങ്ങള്‍ക്കു വെള്ളമെത്തിക്കാന്‍ പദ്ധതി നടപ്പിലാക്കിയത്‌.
നെടുങ്കണ്ടം ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസന കാര്യസ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ റജി പനച്ചിക്കല്‍, വാര്‍ഡ്‌ മെമ്പര്‍ ബെന്നി പാലക്കാട്ട്‌, കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സുനില്‍ കുഴിപ്പള്ളി, ജോഷി കന്യാക്കുഴി, പുഷ്‌പലതാ സോമന്‍, ഗുണബോക്‌തൃ കമ്മിറ്റി ചെയര്‍മാന്‍ മോഹനന്‍ പാറയ്‌ക്കല്‍, കണ്‍വീനര്‍ ബാബു കൊച്ചുകരോട്ട്‌ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Ads by Google
Ads by Google
Friday 19 May 2017 02.53 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW