Friday, May 19, 2017 Last Updated 15 Min 46 Sec ago English Edition
Todays E paper
Friday 19 May 2017 02.51 AM

എ.ടി.എമ്മില്‍ നിന്ന്‌ ലഭിച്ച നോട്ടുകള്‍ കളറിളകിയതും മുഷിഞ്ഞതും

uploads/news/2017/05/109829/2cl.jpg

നാദാപുരം: എ.ടി.എമ്മില്‍ നിന്നും അധ്യാപകന്‍ പിന്‍വലിച്ച നോട്ടുകളില്‍ ഏറെയും മുഷിഞ്ഞതും കളറിളകിയതെന്നും പരാതി.എടച്ചേരി പുതിയങ്ങാടിയിലെ ഇന്ത്യവണ്‍ എ.ടി.എം കൗണ്ടറില്‍ നിന്നും പണം പിന്‍വലിച്ച എടച്ചേരി സ്വദേശിയും മലപ്പുറം നെടുവ ഗവ.സ്‌കൂള്‍ അധ്യാപകനുമായ ടി.വി.രാധാകൃഷ്‌ണനാണ്‌ ഈ ഒരനുഭവം. 16,000 രൂപ പിന്‍വലിച്ചപ്പോള്‍ പത്തായിരത്തിന്റെ രണ്ടായിരം രൂപ നോട്ടുകളാണ്‌ മുഷിഞ്ഞും കളറിളകിയതുമായി ലഭിച്ചത്‌.
ഈ നോട്ടുകള്‍ സ്വീകരിക്കാന്‍ എടച്ചേരി സര്‍വ്വീസ്‌ ബാങ്ക്‌ ജീവനക്കാരും പുതിയങ്ങാടിയിലെ വ്യാപാരികളും തയ്ായറായില്ലെന്ന്‌ അധ്യാപകന്‍ പറഞ്ഞു. ലഭിച്ച പണം ഇനി എന്തു ചെയ്യുമെന്നറിയാതെ കുഴങ്ങുകയാണ്‌ ഈ അധ്യാപകന്‍.സ്വകര്യ ഏജന്‍സികളാണ്‌ എ.ടി.എമ്മുകളില്‍ പണം നിറക്കുന്നത്‌.
ബാങ്ക്‌ നല്‍കുന്ന പുതിയ നോട്ടുകള്‍ക്ക്‌ പകരം മുഷിഞ്ഞതും കളറിളകിയതുമായ പണമാണ്‌ സ്വകാര്യ ഏജന്‍സികള്‍ നിറയ്‌ക്കുന്നതെന്ന പരാതി നേരത്തെ തന്നെ വ്യാപകമായിരുന്നു.
ഇതിനു മുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന്‌ നാട്ടുകാര്‍ പരാതിപ്പെടുന്നു. ഇത്തരം നോട്ടുകള്‍ ബേങ്കുകളില്‍ നിന്ന്‌ മാറി കിട്ടുന്നുമില്ലെന്നും പരാതിയുണ്ട്‌.
ഈ അടുത്ത്‌ പുറമേരിയിലെ ഒരാള്‍ക്കും ഇന്ത്യാ വണ്‍ എ.ടി.എമ്മില്‍ നിന്ന്‌ ഇത്തരം നോട്ടുകള്‍ ലഭിച്ചിരുന്നു. അത്‌ മാറ്റി നല്‍കാന്‍ പല ബാങ്കുകാരും തയ്യാറായിരുന്നില്ല.

Ads by Google
Ads by Google
Friday 19 May 2017 02.51 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW