Thursday, August 17, 2017 Last Updated 6 Min 37 Sec ago English Edition
Todays E paper
Friday 19 May 2017 01.06 AM

വധശ്രമം; അനേ്വഷണത്തിന്‌ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്‌

uploads/news/2017/05/109812/1.jpg

കാസര്‍ഗോഡ്‌: ഒരു കൈയ്ുയമായി ഡ്രാഫ്‌റ്റ്സ്‌മാന്‍ ജോലി ചെയ്യുന്നയാളെ സമീപവാസി വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത്‌ ബേക്കല്‍ സ്‌റ്റേഷന്‍ ഹൗസ്‌ ഓഫീസറെ അനേ്വഷണത്തിനു ചുമതലപ്പെടുത്തി.
കളനാട്‌ റാബിയത്ത്‌ മന്‍സിലില്‍ പി.എ മുഹമ്മദ്‌ സിറാജിന്റെ പരാതിയിലാണ്‌ നടപടി. കളനാട്‌ ഹൈദ്രോസ്‌ ജുമാമസ്‌ജിദിന്‌ സമീപം താമസിക്കുന്ന അബ്‌ദുള്‍ ബഷീര്‍ എന്ന ഖത്തര്‍ ബഷീര്‍ വധിക്കാര്‍ ശ്രമിച്ചു എന്ന പരാതിയിലാണ്‌ കമ്മീഷന്‍ നടപടിയെടുത്തിരിക്കുന്നത്‌.
വീട്‌ വയ്‌ക്കുന്നതിന്‌ മുഹമ്മദ്‌ സിറാജ്‌ ബഷീറില്‍ നിന്നും 15 സെന്റ്‌ വിലയ്‌ക്ക് വാങ്ങിയിരുന്നു. പറഞ്ഞുറപ്പിച്ച വിലയില്‍ പിന്നീട്‌ മാറ്റം വരുത്തിയ ബഷീര്‍ തന്നെ ചതിക്കുന്ന ചില വ്യവസ്‌ഥകള്‍ ആധാരത്തില്‍ എഴുതി ചേര്‍ത്തതായി മുഹമ്മദ്‌ സിറാജ്‌ പരാതിയില്‍ പറയുന്നു. സ്വന്തം പറമ്പിലേക്ക്‌ വൈദ്യുതി എടുക്കാന്‍ തടസപ്പെടുത്തി. തന്റെ ബോര്‍വെല്ലിലെ ജലം അതിക്രമിച്ചെടുത്ത്‌ ദുരുപയോഗം ചെയ്യുന്നു.
ഏപ്രില്‍ 26 ന്‌ രാവിലെ തന്നെ വധിക്കാന്‍ ശ്രമിച്ചു. കഴുത്തിനും കൈക്കും ഗുരുതര പരിക്കേറ്റ്‌ വീണ സിറാജ്‌ മംഗലാപുരത്ത്‌ ചികിത്സയിലാണ്‌. അംഗപരിമിതനായ സിറാജ്‌ തന്നെ മര്‍ദ്ദിച്ചു എന്നാരോപിച്ച്‌ ബഷീര്‍ വ്യാജ പരാതി നല്‍കി. അധികാരികളെ സ്വാധീനിച്ച്‌ അനര്‍ഹമായ ആനുകൂല്യങ്ങള്‍ ബഷീര്‍ നേടുന്നതായും പരാതിയില്‍ പറയുന്നു.
വധശ്രമത്തിനു താന്‍ നല്‍കിയ കേസില്‍ ബഷീറിനെ രക്ഷിക്കുന്നതിനായി പോലീസ്‌ ദുര്‍ബലമായ വകുപ്പുകള്‍ ചേര്‍ത്ത്‌ കേസെടുത്തതായും പരാതിയില്‍ പറയുന്നു. ബഷീറിനെതിരെ വധശ്രമത്തിനു കേസെടുക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.
അനേ്വഷണറിപ്പോര്‍ട്ട്‌ മൂന്നാഴ്‌ചക്കകം ഹാജരാക്കണമെന്ന്‌ കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. കേസ്‌ ജൂണ്‍ 8 ന്‌ കാസര്‍ഗോഡ്‌ ഗവ. ഗസ്‌റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കു

Ads by Google
Ads by Google
Friday 19 May 2017 01.06 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW