Tuesday, December 12, 2017 Last Updated 19 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 18 May 2017 01.35 AM

പ്രതിഷേധ പ്രകടനം

uploads/news/2017/05/109562/1kl.jpg

കോട്ടയം: ലാത്തിയോ ഗ്രനേഡോ കണ്ട്‌ സമരമുഖങ്ങളില്‍ നിന്ന്‌ പിന്മാറിയ പാരമ്പര്യം കെ.എസ്‌.യുവിനില്ലെന്നു ഡി.സി.സി. ജനറല്‍ സെക്രട്ടറി ജോബോയ്‌ ജോര്‍ജ്‌.
മെഡിക്കല്‍ പി.ജി. ഫീസ്‌ വര്‍ധനയ്‌ക്കെതിരെ കെ.എസ്‌.യു. നടത്തിയ മാര്‍ച്ചിനു നേരെ പോലീസ്‌ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച്‌ ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികള്‍ നഗരത്തില്‍ നടത്തിയ പ്രകടനത്തെ തുടര്‍ന്ന്‌ ആരോഗ്യമന്ത്രിയുടെ കോലം കത്തിച്ചു. കെ.എസ്‌.യു. ജില്ലാ വൈസ്‌ പ്രസിഡന്റ്‌ വിഷ്‌ണു മോഹന്‍ അധ്യക്ഷത വഹിച്ചു. ചിന്തു കുര്യന്‍ ജോയ്‌, മുഹമ്മദ്‌ അമീന്‍, ബിബിന്‍രാജ്‌, ഡെന്നിസ്‌ ജോസഫ്‌, അനു അന്ന ജേക്കബ്‌, ബോണി മാടപ്പള്ളി, മുഹമ്മദ്‌ നൈസാം, വൈശാഖ,മെലിറ്റസ്‌ മരിയ, വസന്ത്‌ ഷാജു, വിപിന്‍ അതിരമ്പുഴ, അബു താഹിര്‍, അലിന്‍ ജോസഫ്‌, മാത്യു കെ വര്‍ഗീസ്‌, ആല്‍വിന്‍ തോമസ്‌, ജെറിന്‍, മനേഷ്‌ എബ്രഹാം, ഷെറിന്‍ ഫിലിപ്പ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Thursday 18 May 2017 01.35 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW