Wednesday, February 13, 2019 Last Updated 1 Min 38 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Apr 2017 01.41 AM

പോന്നാനിയില്‍ ഇന്ന്‌ യു.ഡി.എഫ്‌ ഹര്‍ത്താല്‍ ഭരണപക്ഷത്തിനും മര്‍ദനമേറ്റു

uploads/news/2017/04/102322/3.jpg

പൊന്നാനി: പൊന്നാനി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷം. ഭരണകക്ഷിയില്‍പെട്ട കൗണ്‍സിലര്‍മാര്‍ പ്രതിപക്ഷ കക്ഷി നേതാവുള്‍പ്പെടെയുള്ള പ്രതിപക്ഷ കൗണ്‍സിലര്‍മാരെ തല്ലിച്ചതച്ചു. കൗണ്‍സില്‍ യോഗം തുടങ്ങിയ സമയത്തുതന്നെ തന്നെ വിവിധ ആവശ്യങ്ങളുന്നയിച്ച്‌ പ്രതിപക്ഷം ബഹളം വെച്ചിരുന്നു .ഇതോടെയാണ്‌ ഭരണപക്ഷത്തെ കണ്‍സിലര്‍മാരായ ഖാദര്‍ ,ഒ ഒ ഗംസു എന്നിവരുടെ നേതൃത്വത്തില്‍ പ്രതിപക്ഷത്തിനെ മര്‍ദ്ധിച്ചത്‌ .പ്രതിപക്ഷ കക്ഷി നേതാവായ മുസ്ലിം ലീഗിലെ നിസാറിനാണ്‌ ആദ്യം അടികിട്ടിയത്‌.ഇതോടെ ഇത്‌ ചോദ്യം ചെയ്‌ത കോണ്‍ഗ്രസിലെ ഉണ്ണികൃഷ്‌ണന്‍ പൊന്നാനിക്കും മര്‍ദ്ധനമേറ്റു . തടയാന്‍ ചെന്ന പ്രതിപക്ഷ നിരയില്‍ പെട്ട മറ്റു രണ്ടുപേര്‍ക്കും ഇതിനിടയില്‍ മര്‍ദ്ധനമേറ്റു.
കൗണ്‍സില്‍ യോഗം അടിപിടിയിലും ബഹളത്തിലും കലാശിച്ചതോടെ മുതിര്‍ന്ന കൗണ്‍സില്‍ അംഗങ്ങള്‍ സംഘര്‍ഷം പരിഹരിക്കാന്‍ ഇടപെട്ടു .സംഘര്‍ഷത്തില്‍ പരുക്കേറ്റ പ്രതിപക്ഷ കൗണ്‍സിലറായ നാലുപേരെ പൊന്നാനി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌ . പ്രതിപക്ഷ കൗണ്‍സിലറായ നിസാറിന്‌ കണ്ണിന്‌ സാരമായ പരുക്കേറ്റിട്ടുണ്ട്‌ .
പൊന്നാനി നഗരസഭയില്‍ യു ഡി എഫ്‌ കൗണ്‍സിലര്‍മാരായ നിസ്സാര്‍, സേതുമാധവന്‍, പത്മാവതി, ഉണ്ണികൃഷ്‌ണന്‍, എന്നിവരെയാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്‌.എല്‍ ഡി എഫ്‌ കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗത്തിനിടെ അതിക്രൂരമായി മര്‍ദിച്ചതായി ഇവര്‍ പരാതിയില്‍ പറയുന്നു .
മര്‍ദ്ധിച്ച സി പി എം കൗണ്‍സിലര്‍മാര്‍ക്കെതിരെ യു ഡി എഫ്‌ പൊന്നാനി പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്‌ .മര്‍ദ്ധിച്ചതില്‍ പ്രതിഷേധിച്ച്‌ ഇന്ന്‌ പൊന്നാനി നഗരസഭാ പരിധിയില്‍ യു ഡി എഫ്‌ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌ .
അതേസമയം പ്രതിപക്ഷത്തിന്റെ മര്‍ദ്ധനത്തില്‍ ഭരണപക്ഷത്തില്‍ പെട്ടെ നാല്‌ കൗണ്‍സിലര്‍മാരെയും പൊന്നാനി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്‌ .ഭരണകക്ഷി കൗണ്‍സിലര്‍മാരായ നസിമോന്‍, ഖാദര്‍, ശ്യാമള, രമാദേവി ,ഗണേശന്‍ എന്നിവരെയാണ്‌ പൊന്നാനി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്‌ .പൊന്നാനിയിലെ വികസനത്തില്‍ വിറളി പൂണ്ട പ്രതിപക്ഷം അക്രമണം നടത്തുകയായിരുന്നുവെന്നാണ്‌ പരാതിയില്‍ പറയുന്നത്‌ .ഇരു വിഭാഗങ്ങളുടെയും പരാതിയില്‍ പോലീസ്‌ കേസ്‌ എടുത്തിട്ടുണ്ട്‌ .
പൊന്നാനിയിലെ വികസന പരിപാടികളിലും പൊതുചടങ്ങുകളില്‍ നിന്നും പ്രതിപക്ഷത്തെ ര്‍ണ്ണമായി മാറ്റിനിര്‍ത്തുന്നുവെന്നാണ്‌ പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. ഇതിനെച്ചൊല്ലിയുള്ള ബഹളമാണ്‌ ഇന്നലെ സംഘര്‍ഷത്തിനിടയാക്കിയത്‌.

Ads by Google
Advertisement
Tuesday 25 Apr 2017 01.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW