Friday, April 21, 2017 Last Updated 41 Min 26 Sec ago English Edition
Todays E paper
Friday 21 Apr 2017 02.40 AM

കുതിരാന്‍ തുരങ്കനിര്‍മാണം

uploads/news/2017/04/101299/1tcr.jpg

പട്ടിക്കാട്‌: ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട്‌ കുതിരാനില്‍ നിര്‍മിക്കുന്ന ഇരട്ടക്കുഴല്‍ തുരങ്കത്തിന്റെ രണ്ടാമത്തെ തുരങ്കം ഇന്ന്‌ വൈകിട്ടോടെ കൂട്ടിമുട്ടും. ഇനി എട്ടുമീറ്റര്‍ ദൂരം പാറയേ പൊട്ടിക്കാനുള്ളൂ. തുരങ്ക നിര്‍മാണത്തിന്റെ കരാര്‍ കമ്പനിയാണ്‌ ഇത്‌ അറിയിച്ചത്‌. 2016 ഓഗസ്‌റ്റ് മാസത്തിലാണ്‌ രണ്ടാമത്തെ തുരങ്കത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങിയത്‌.
ആദ്യ തുരങ്കം ഫെബ്രുവരി മാസത്തില്‍ കൂട്ടിമുട്ടിയിരുന്നു. 945 മീറ്റര്‍ ആണ്‌ ഇരട്ടക്കുഴല്‍ തുരങ്കത്തിന്റെ നീളം. രണ്ടാമത്തെ തുരങ്കത്തിന്റെ ഇരുവശങ്ങളില്‍നിന്നും പൊട്ടിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. രാത്രിയും പകലുമായാണ്‌ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്‌. ദിനംപ്രതി ഏഴുമീറ്റര്‍ വീതംവച്ചാണ്‌ പാറ പൊട്ടിക്കുന്നത്‌. ദിവസങ്ങളോളം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരിക്കുകയായിരുന്നു. എന്നാല്‍ ഹൈക്കോടതിയുടെ ഉത്തരവിന്മേല്‍ ആണ്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്‌.
തുരങ്കം ഒന്നായാല്‍ തുരങ്കത്തിന്റെ ഉയരം 10 മീറ്റര്‍ ആക്കുന്നതിനുവേണ്ടിയുള്ള ബെന്‍ജിങ്‌ നിര്‍മാണം തുടങ്ങും. ആദ്യം തുരങ്കത്തിന്റെ ബെന്‍ജിങ്‌ പ്രവര്‍ത്തനം ഏകദേശം 90 മീറ്ററോളം പിന്നിട്ടാല്‍ പൂര്‍ത്തിയാവും. കൂടാതെ തുരങ്കത്തിന്റെ അകത്ത്‌ ഇരുമ്പുതണ്ട്‌ സ്‌ഥാപിക്കലും അഴുക്കുചാല്‍ നിര്‍മാണവും. രണ്ട്‌ തുരങ്കങ്ങളെ ഉള്ളില്‍വച്ച്‌ ബന്ധിപ്പിക്കുന്ന പണികള്‍ നടന്നുവരുന്നു. ആദ്യ തുരങ്കത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം അവസാനിക്കുകയും ഇരുമ്പുപാലം പീച്ചി റിസര്‍വോയറില്‍ നടക്കുന്ന പാലത്തിന്റെ പണികള്‍ പൂര്‍ത്തിയായാല്‍ വാഹനങ്ങള്‍ ഇതിലൂടെ കടത്തിവിടും.

Ads by Google
Ads by Google
Friday 21 Apr 2017 02.40 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW