Monday, April 23, 2018 Last Updated 15 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 21 Apr 2017 02.38 AM

വറ്റിവരണ്ട വെഞ്ചാലി കാപ്പ്‌ കാണാതെ കേന്ദ്ര വരള്‍ച്ചാകെടുതി സംഘം മടങ്ങി

ചെറുമുക്ക്‌: വരള്‍ച്ചാകെടുതി പഠിക്കാന്‍ ജില്ലയിലെത്തിയ കേന്ദ്രസംഘം വറ്റിവരണ്ട വെഞ്ചാലി കാപ്പ്‌ കാണാതെ തിരിച്ചുപോയി. ഏക്കര്‍ക്കണക്കിന്ന്‌ വ്യാപിച്ച്‌ കിടക്കുന്ന നന്നമ്പ്ര പഞ്ചായത്തില്‍പ്പെട്ട ചെറുമുക്ക്‌, കൊടിഞ്ഞി, കടുവാള്ളൂര്‍, കുണ്ടൂര്‍, തിരുരങ്ങാടി മുന്‍സിപ്പാലിറ്റിയില്‍ പെട്ട, ചെമ്മാട്‌, തിരുരങ്ങാടി, കക്കാട്‌, ചുള്ളിപ്പാറാ, കരുമ്പില്‍, വെന്നിയൂര്‍, കാച്ചടി. എന്നിഭാഗങ്ങളിലേക്ക്‌ വെള്ളം കടലുണ്ടിപ്പുഴ വഴി വെഞ്ചാലി വയലിലേക്ക്‌ വന്നു ശേഖരിക്കുന്ന തടാകമാണ്‌ വെഞ്ചാലി കാപ്പ്‌. ഈ കാപ്പ്‌ 15 വര്‍ഷത്തിന്നു ശേഷം ആദ്യമായിട്ടാണ്‌ വറ്റി വരളുന്നത്‌. ഈ കാപ്പില്‍ നിന്നാണ്‌ ചെറുമുക്ക്‌ ഭാഗത്തേക്കും, തിരുരങ്ങാടി മുന്‍സിപ്പാലിറ്റിയിലെക്കും വെള്ളം എത്തുന്നത്‌. നന്നമ്പ്ര പരപ്പനങ്ങാടി ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന കീരനല്ലൂര്‍, ന്യൂക്കട്ട്‌ പാറയില്‍ താല്‍ക്കാലിക തടയണ നിര്‍മാണം വൈകിയതും മഴ കുറവും കാരണമാണ്‌ ഈ പ്രാവശ്യം വെഞ്ചാലിയിലെ വെള്ളം ഒഴുകിപ്പോകാന്‍ കാരണമായത്‌. ഈ പ്രാവശ്യം ജലക്ഷാമം രൂക്ഷമായതു കാരണം നന്നമ്പ്രയില്‍ ഹെക്‌ടര്‍ കണക്കിന്‌ കര്‍ഷകരുടെ കൃഷി കരിഞ്ഞുണങ്ങി. വറ്റി വരണ്ടു. കാപ്പ്‌ മഴ വരുന്നതിന്‌ മുമ്പ്‌ എത്രയും പെട്ടന്ന്‌ മാല്യന്യങ്ങള്‍ നീക്കം ചെയ്‌ത് താഴ്‌ച്ച കൂട്ടാന്‍ സ്‌ഥലം എം.എല്‍.എ പി.കെ അബ്‌ദുറബ്ബിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം ജലസേചന ഉദാ്യേഗസ്‌ഥര്‍ സന്ദര്‍ശിച്ചങ്കിലും ഇന്നു വരേ നടപടി ഒന്നും ആയിട്ടില്ല. മഴ വരുന്നതിന്നു മുമ്പ്‌ ഈ ഭാഗത്തേക്കുള്ള പെരുന്തോടുകളും, കൈതോടുകളും താഴ്‌ച്ച കൂട്ടി വെള്ളം കെട്ടി നിര്‍ത്താന്‍ അധികാരികള്‍ തെയ്ാറാകയണമെന്നു പ്രദേശവാസികള്‍ പറയുന്നു.

Ads by Google
Advertisement
Friday 21 Apr 2017 02.38 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW