Tuesday, December 12, 2017 Last Updated 14 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 21 Apr 2017 02.35 AM

ബസുകള്‍ കൂട്ടിയിടിച്ച്‌ 30 പേര്‍ക്കു പരുക്ക്‌

uploads/news/2017/04/101272/1ktm.jpg

കുറവിലങ്ങാട്‌: മോനിപ്പള്ളിയില്‍ എം.സി. റോഡില്‍ സി.ഐ.ടി.യു. സംസ്‌ഥാന സമ്മേളന പ്രതിനിധികള്‍ സഞ്ചരിച്ച സ്വകാര്യ ബസും കെ.എസ്‌.ആര്‍.ടി.സി. സൂപ്പര്‍ ഫാസ്‌റ്റ്‌ ബസും കൂട്ടിയിടി ച്ച്‌ 30 പേര്‍ക്കു പരുക്ക്‌.
പരുക്കേറ്റവരില്‍ നാല്‌ പേരെ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും ബാക്കിയുള്ളവരെ മോനിപ്പള്ളി എം.യു.എം. ആശുപത്രിയിലും ഒരാളെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മോനിപ്പള്ളി തിരുഹൃദയ പള്ളിക്കു മുന്‍വശത്തായി ഇന്നലെ രാത്രി 8.30 നായിരുന്നു അപകടം. സംഭവത്തില്‍ കെ.എസ്‌.ആര്‍.ടി.സി. ബസ്‌ ഡ്രൈവര്‍ അടക്കമുള്ളവര്‍ക്കു പരുക്കേറ്റു. കോഴിക്കോട്‌ സ്വദേശി റീയാസ്‌ (23), ഇത്തിത്താനം സ്വദേശി വിഷ്‌ണു (28), കൊല്ലം സ്വദേശി ദിവ്യ (27), തിരുവല്ല സ്വദേശി വിഷ്‌ണു റോയി (24), കുന്ന ത്തുനാട്‌ സ്വദേശി രാജു (49), കുറവിലങ്ങാട്‌ സ്വദേശികളായ നന്ദകുമാര്‍ (21), മിനി (50), പാലക്കാട്‌ സ്വദേശി ജിബിനോ ജിജി (14), മൂവാറ്റുപുഴ സ്വദേശികളായ പ്രദീഷ്‌ (37),ഷിജോയി (50), വിന്‍സെന്റ്‌ (41), സതീശന്‍ (58), മുഹമ്മദ്‌ (42), രഞ്‌ജിത്ത്‌ (33), ഷുക്കൂര്‍ (34), കെ.കെ. രാജു (45), സതീശന്‍ (58), ബേബി (56), കോതമംഗലം സ്വദേശി സാബു എം. കുര്യാക്കോസ്‌ (36), മാള സ്വദേശിനി വത്സാ ജേക്കബ്‌ (40), കുര്യനാട്‌ സ്വദേശി ബ്ലസി (31) തുടങ്ങിയവര്‍ക്കാണു പരുക്കേറ്റത്‌. മോനിപ്പള്ളിയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരും എം.യു.എം. ആശുപത്രി മാനേജ്‌മെന്റും ജീവനക്കാരും രക്ഷാപ്രവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കി.
കൂത്താട്ടുകുളത്തുനിന്നും അഗ്നിശമന സേനയുടെ അപകടരക്ഷാപ്രവര്‍ത്തന സംഘവും കുറവിലങ്ങാട്‌പോലിസും സംഭവസ്‌ഥലത്ത്‌ എത്തി.
കോട്ടയത്തു നടന്ന സി.ഐ.ടി.യു. ചുമട്ടുതൊഴിലാളി യൂണിയന്‍ സംസ്‌ഥാന സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന മൂവാറ്റുപുഴ സ്വദേശികളാണു സ്വകാര്യ ബസിലെ യാത്രികര്‍. പത്തനാപുരം ഡിപ്പോയിലേതാണ്‌ അപകടത്തില്‍ പെട്ട കെ.എസ്‌.ആര്‍.ടി.സി. ഫാസ്‌റ്റ്‌ പാസഞ്ചര്‍ ബസ്‌. മാനന്തവാടിയില്‍നിന്നും പത്താനാപുരത്തിനു പോവുകയായിരുന്നു ബസ്‌.

Ads by Google
Advertisement
Friday 21 Apr 2017 02.35 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW