Saturday, November 25, 2017 Last Updated 5 Min 11 Sec ago English Edition
Todays E paper
Ads by Google
Friday 21 Apr 2017 02.34 AM

ഡെങ്കിപ്പനി: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തി ആരോഗ്യവകുപ്പ്‌

uploads/news/2017/04/101265/3kl.jpg

കൊല്ലം: മഴ ശക്‌തമാകുന്നതിനു മുന്‍പു ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ടു ചെയ്‌തതിനെ തുടര്‍ന്ന്‌ ആരോഗ്യ വകുപ്പ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.വി. ഷേര്‍ളി അറിയിച്ചു. ഡെങ്കിപ്പനി റിപ്പോര്‍ട്ടു ചെയ്‌ത പാലത്തറയിലും മൈനാഗപ്പള്ളിയിലും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍, പനിനിരീക്ഷണം, ബോധവല്‍ക്കരണം, ഫോഗിങ്‌, സ്‌പ്രേയിങ്‌, മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവ നടത്തിവരുന്നു. പാഴ്‌വസ്‌തുക്കള്‍ അലക്ഷ്യമായി വലിച്ചെറിയരുതെന്നും വീടും പരിസരവും വൃത്തിയായും വെള്ളം കെട്ടി നില്‍ക്കാതെയും സൂക്ഷിക്കണമെന്നും പനി വന്നാല്‍ സ്വയം ചികിത്സ നടത്താതെ ആശുപത്രിയില്‍ ചികിത്സ തേടണമെന്നും കൊതുകു നിര്‍മാര്‍ജന പ്രവര്‍ത്തനത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും ഡി.എം.ഒ. അറിയിച്ചു.

Ads by Google
Advertisement
Friday 21 Apr 2017 02.34 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW