Tuesday, June 27, 2017 Last Updated 8 Min 36 Sec ago English Edition
Todays E paper
Friday 21 Apr 2017 02.33 AM

ആദിവാസികള്‍ നിര്‍മിച്ചകനാല്‍ തമിഴ്‌നാട്‌ മൂടി

uploads/news/2017/04/101254/2id.jpg

മറയൂര്‍: കേരള അതിര്‍ത്തിയില്‍ ആനമലൈ ടൈഗര്‍ റിസര്‍വിനൂള്ളില്‍ കോടാന്തൂര്‍ ഗ്രാമത്തിലെ ആദിവാസികള്‍ നിര്‍മിച്ച കനാല്‍ തമിഴ്‌നാട്‌ വനം വകുപ്പ്‌ മൂടി. തമിഴ്‌നാട്‌ സര്‍ക്കാര്‍ ചെക്ക്‌ ഡാം കെട്ടി പുഴയുടെ ഗതിതിരിച്ചുവിടുന്നു എന്ന്‌ പ്രചരിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ്‌ വനമേഖലയില്‍ മണ്ണ്‌ നീക്കി നിര്‍മിച്ച കനാല്‍ മൂടിയത്‌.
ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലെ തമിഴ്‌നാടിന്റെയും കേരളത്തിന്റെയും സ്വാഭാവിക അതിര്‍ത്തിയായ ചിന്നാര്‍ പുഴ എത്തിച്ചേരുന്നത്‌ തമിഴ്‌നാട്ടിലെ അമരാവതി ഡാമിലാണ്‌. എന്നിട്ടും തമിഴ്‌നാട്‌ സര്‍ക്കാര്‍ പുഴ കൈയേറി ഗതിതിരിച്ചു എന്നരീതിയില്‍ വാദം പ്രചരിക്കപെട്ടു.
ഇതേത്തുടര്‍ന്ന്‌ മുഖ്യമന്ത്രിയും വനം മന്ത്രിയും തമിഴ്‌നാട്‌ സര്‍ക്കാരുമായി ബന്ധപെട്ടതിനെ തുടര്‍ന്നാണ്‌ തമിഴ്‌നാട്‌ വനംവകുപ്പ്‌ മാതൃകപരമായ നടപടി സ്വീകരിച്ചത്‌. കേരളത്തോട്‌ ചേര്‍ന്ന്‌ ചിന്നാര്‍ വന്യ ജീവി സങ്കേതത്തിന്റെ എതിര്‍വശത്ത്‌ തമിഴ്‌നാട്‌ വനമേഖലയില്‍ കോടാന്തൂര്‍ ഗ്രാമത്തില്‍ ഇരൂനൂറ്റി നാല്‍പത്‌ കൂടുംബങ്ങളാണ്‌ താമസിച്ചുവരൂന്നത്‌. കൃഷിക്ക്‌ ജലക്ഷാമം നേരിട്ടതോടെ തമിഴ്‌നാട്‌ വനമേഖലയിലെ മാങ്ങയാറില്‍ നിന്ന്‌ ആദിവാസികള്‍ മണ്ണ്‌ വെട്ടിനീക്കി വെള്ളം എത്തിക്കാന്‍ ശ്രമം നടത്തി. കടുവാ സങ്കേതത്തിനുള്ളില്‍ ടൈഗര്‍ റിസര്‍വേഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി കേന്ദ്ര വനം മന്ത്രാലയത്തിന്റെ അറിവോടുകൂടി മാത്രമേ നിര്‍മാണ പ്രവര്‍ത്തനം നടത്താന്‍ കഴിയൂ. ഇങ്ങനെ അനുമതി നേടാത്തതിനാലാണ്‌ ആദിവാസികള്‍ നിര്‍മിച്ച കനാല്‍ മൂടാന്‍ ഡി.എഫ്‌.ഒ: പി. പെരി സ്വാമി നിര്‍ദേശിച്ചത്‌.
ഇരു സംസ്‌ഥാനങ്ങക്കിടയിലുള്ള ബന്ധങ്ങള്‍ നല്ലനിലയില്‍ മുന്നോട്ട്‌ പോകാനാണ്‌ തമിഴ്‌നാട്‌ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിച്ചത്‌. പുഴ കൈയേറി എന്ന പ്രചരണത്തെ തുടര്‍ന്ന്‌ മറയൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോമോന്‍ തോമസ്‌, ചിന്നാര്‍ അസി.വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്‍ പി.എം പ്രഭു എന്നിവര്‍ സ്‌ഥലം സന്ദര്‍ശിച്ച്‌ കേരളത്തിന്റെ അതിര്‍ത്തിയില്‍ കൈയേറ്റമോ നിര്‍മാണ പ്രവര്‍ത്തനമോ നടത്തിയിട്ടില്ലെന്ന്‌ അതിര്‍ത്തിയിലെ ജനങ്ങളെ അറിയിച്ചിരുന്നു.

Ads by Google
Ads by Google
Friday 21 Apr 2017 02.33 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW