Wednesday, May 23, 2018 Last Updated 4 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 21 Apr 2017 02.32 AM

വാഹനപരിശോധന മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ യാത്രികരെ പിഴിഞ്ഞ്‌ പോലീസ്‌

uploads/news/2017/04/101245/2alp.jpg

ആലപ്പുഴ: ജില്ലയില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ വാഹനപരിശോധന. യാത്രികരെ പിഴിഞ്ഞ്‌ പോലീസ്‌.
ഗ്രേഡ്‌ എസ്‌.ഐയുടെ നേതൃത്വത്തില്‍ ഡ്രൈവറും രണ്ടു പോലീസുകാരും അടങ്ങുന്ന സംഘമാകണം വാഹന പരിശോധന നടത്തേണ്ടതെന്നാണ്‌ നിര്‍ദേശം. എന്നാല്‍, ജില്ലയിലുടനീളം പരിശോധന നടത്തുന്നത്‌ ഒരു എസ്‌.ഐയും ഒരു പോലീസുകാരന്റെയും നേതൃത്വത്തിലാണ്‌.
ജീപ്പുകളുടെ അഭാവമാണ്‌ ബൈക്കുകളില്‍ വാഹന പരിശോധനയ്‌ക്ക്‌ എത്താന്‍ കാരണമെന്നാണ്‌ പോലീസ്‌ ഭാഷ്യം.
വാഹനപരിശോധനയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച്‌ ജില്ലയില്‍ പോലീസ്‌ തോന്നുംപടി പ്രവര്‍ത്തിക്കുകയാണെന്നാണ്‌ആക്ഷേപം. ജില്ലയിലുടനീളം മുക്കിനും മൂലയിലും വാഹനപരിശോധനയാണ്‌. ഇത്‌ യാത്രികരുടെ ഇടയില്‍ അമര്‍ഷം ഉളവാക്കുന്നു.
ട്രാഫിക്ക്‌ നിയമം ലംഘിക്കുന്നവരെ പിടികൂടി പുതിയ പിഴത്തുകയുടെ രേഖ കാണിച്ച്‌ തോന്നും പടി പണം പിഴിയുകയാണ്‌. എതിര്‍ക്കുന്നവര്‍ക്ക്‌ പെറ്റി തപാല്‍മാര്‍ഗം വീട്ടിലെത്തിക്കുമെന്നതിനാല്‍ ചോദിക്കുന്ന പണം കൊടുത്ത്‌ വാഹനയാത്രികര്‍ രക്ഷപെടുകയാണ്‌ പതിവ്‌.

Ads by Google
Advertisement
Friday 21 Apr 2017 02.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW