Tuesday, October 24, 2017 Last Updated 1 Min 22 Sec ago English Edition
Todays E paper
Ads by Google
Friday 21 Apr 2017 02.08 AM

പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റിനെ ബൈക്കിലെത്തിയ മുഖംമൂടി സംഘം വെട്ടിക്കൊന്നു

uploads/news/2017/04/101237/1.jpg

കാസര്‍ഗോഡ്‌: കേരള കര്‍ണ്ണാടക അതിര്‍ത്തിയില്‍ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റിനെ ബൈക്കിലെത്തിയ മുഖംമൂടി സംഘം പഞ്ചായത്ത്‌ ഓഫീസിനകത്ത്‌ കയറി വെട്ടിക്കൊന്നു. ബായാറിനടുത്തെ കര്‍ണ്ണാടകയിലെ കറുവപ്പാടി ഗ്രാമഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റി അബ്‌ദുല്‍ ജലീല്‍ കറുവപ്പാടി (33) ആണ്‌ കൊല്ലപ്പെട്ടത്‌.
വ്യാഴാഴ്‌ച രാവിലെ 11.30 മണിയോടെയാണ്‌ സംഭവം. രണ്ട്‌ ബൈക്കുകളിലായെത്തിയ മുഖം മൂടി ധരിച്ച നാലംഗ സംഘം പഞ്ചായത്ത്‌ ഓഫീസിലേക്ക്‌ ഇരച്ചു കയറി ജലീലിനെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. വെട്ടേറ്റ്‌ ഓഫീസ്‌ മുറിക്കുള്ളില്‍ വീണ ജലീലിനെ അക്രമികള്‍ രക്ഷപ്പെട്ട ശേഷം പഞ്ചായത്ത്‌ ഓഫീസിലുണ്ടായവര്‍ ആശുപത്രിയിലെത്തിച്ചങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കോണ്‍ഗ്രസ്‌ നേതാവാണ്‌ കൊല്ലപ്പെട്ട അബ്‌ദുല്‍ ജലീല്‍. കറുവപ്പാടിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവായ ഉസ്‌മാന്‍ ഹാജിയുടെ മകനാണ്‌ മലയാളി കൂടിയായ അബ്‌ദുല്‍ ജലീല്‍. വിവരമറിഞ്ഞ്‌ സ്‌ഥലത്തെത്തിയ വിട്ട്‌ള പോലീസ്‌ അക്രമികള്‍ക്ക്‌ വേണ്ടി തിരച്ചില്‍ നടത്തിവരികയാണ്‌.
സംഭവത്തില്‍ മഞ്ചേശ്വരം പോലീസ്‌ അതിര്‍ത്തിയില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. പ്രതികള്‍ മഞ്ചേശ്വരം ബായാര്‍ ഭാഗത്തേക്ക്‌ എത്താന്‍ സാധ്യതയുണ്ടെന്ന കര്‍ണാടക പോലീസിന്റെ അറിയിപ്പിനെ തുടര്‍ന്നാണ്‌ ബായാറിലും അതിര്‍ത്തി പ്രദേശത്തും പോലീസ്‌ ജാഗ്രത പാലിക്കുന്നത്‌.
കുമ്പള സിഐ, മഞ്ചേശ്വരം എസ്‌.ഐ എന്നിവരുടെ നേതൃത്വത്തിലാണ്‌ പരിശോധന നടക്കുന്നത്‌. ബായാറില്‍ നിന്നും നാല്‌ കിലോ മീറ്റര്‍ അകലെയാണ്‌ കൊലപാതകം നടന്ന കറുവപ്പാടി പഞ്ചായത്ത്‌ ഓഫീസ്‌. മലയാളിയാണ്‌ കൊല്ലപ്പെട്ട അബ്‌ദുല്‍ ജലീല്‍.

Ads by Google
Advertisement
Friday 21 Apr 2017 02.08 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW