Tuesday, December 12, 2017 Last Updated 1 Min 47 Sec ago English Edition
Todays E paper
Ads by Google
Thursday 20 Apr 2017 02.42 AM

200 പവന്‍ കവര്‍ന്ന പ്രതിയെ അഞ്ചുമാസമായിട്ടും കണ്ടെത്താനായില്ല സ്വര്‍ണത്തിനു മുന്നില്‍ 'പതറി' പോലീസ്‌

uploads/news/2017/04/100968/2cl.jpg

കോഴിക്കോട്‌ കുപ്രസിദ്ധ കുറ്റവാളികളേയും ഗുണ്ടാസംഘങ്ങളേയും ശരവേഗത്തില്‍ പിടികൂടുന്ന സിറ്റി പോലീസ്‌ സ്വര്‍ണത്തിനു മുന്നില്‍ പതറുന്നു. നഗരത്തെ വിറപ്പിച്ച സ്വര്‍ണകവര്‍ച്ചാ കേസില്‍ പ്രതിയെ അഞ്ചുമാസമായിട്ടും പോലീസിനു പിടികൂടാനായിട്ടില്ല.
കൊട്ടാരം റോഡിലെ തഞ്ചേരിപറമ്പ്‌ എല്‍റിക്രിയോ ഹൗസില്‍ ആമിന അബ്‌ദുല്‍ സമദിന്റെ (62) വീട്ടില്‍ കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു കവര്‍ച്ച നടന്നത്‌. എന്നാല്‍ പ്രതിയെ കുറിച്ചു ചില സൂചനകള്‍ ലഭിച്ചിരുന്നുവെങ്കിലും തെളിവുകള്‍ കൃത്യമായി ശേഖരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നു അന്വേഷണം നിലയ്‌ക്കുകയായിരുന്നു. അതിനിടെ സിറ്റിയിലെ കവര്‍ച്ചാ കേസുകളുള്‍പ്പെടെ അന്വേഷിക്കുന്ന ക്രൈംസ്‌ക്വാഡുകളെ പിരിച്ചുവിട്ടതും അന്വേഷണത്തെ മന്ദഗതിയിലാക്കി.
ഇരുനില വീടിന്റെ താഴത്തെ നിലയിലെ കിടപ്പ്‌മുറിയിലെ അലമാരയില്‍ സുക്ഷിച്ച പണവും ആഭരണവുമാണ്‌ മോഷ്‌ടിക്കപ്പെട്ടത്‌. കാര്യമായ കേടുപാടൊന്നും വരുത്താതെ അതി വിദഗ്‌ധമായാണ്‌ വീടിന്‍െറ മുന്‍വാതില്‍ പൊളിച്ചത്‌. കിടപ്പുമുറിയിലെ വിവിധ അലമാരകള്‍ മുഴുവനും പരിശോധിച്ച്‌ വസ്‌ത്രവും മറ്റും വാരി വലിച്ചിട്ട നിലയിലായിരുന്നു.
നാല്‌ മക്കളുള്ള ആമിന പെണ്‍മക്കളുടെ കൂടെ ബംഗളൂരുവിലും ചെന്നൈയിലുമായാണ്‌ താമസം. വല്ലപ്പോഴും നഗരത്തിലത്തെുമ്പോള്‍ തൊട്ടടുത്ത സഹോദരിയുടെ വീട്ടില്‍ തങ്ങുകയാണ്‌ പതിവ്‌. മോഷണം നടക്കുന്നതിന്റെ പിറ്റേ ദിവസം രാത്രി ഒമ്പതരയോടെ വീട്‌ അടച്ച്‌ പൂട്ടി സഹോദരിയുടെ വീട്ടിലേക്ക്‌ പോയിരുന്നു. രാവിലെ ആറരയോടെ തിരിച്ച്‌ വീട്ടിലത്തെിയപ്പോയാണ്‌ മുന്നിലെ വാതില്‍ തുറന്ന്‌ കിടക്കുന്നത്‌ ശ്രദ്ധയില്‍പ്പെട്ടത്‌. പൂട്ട്‌ മാത്രം അടര്‍ത്തിയെടുത്ത നിലയിലായിരുന്നു വാതില്‍. ബാങ്ക്‌ ലോക്കറില്‍ സൂക്ഷിച്ചിരുന്ന ആഭരണം രണ്ട്‌ ദിവസം മുമ്പു മാത്രമാണ്‌ പിന്‍വലിച്ച്‌ വീട്ടില്‍ കൊണ്ടുവെച്ചത്‌.
വീടുകളുടെ മുന്‍വാതില്‍ പൊളിച്ച്‌ മോഷണം നടത്തുന്ന പ്രഫഷനല്‍ സംഘങ്ങളെ കേന്ദ്രീകരിച്ചും പോലീസ്‌ അന്വേഷിച്ചിരുന്നു. സമാനമായ കേസുകളുടെ ഫയലുകളും പരിശോധിച്ചിരുന്നു. സമീപത്തെ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച്‌ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധന നടത്തിയിരുന്നു. എന്നിട്ടും പ്രതിയെ കണ്ടെത്താനായിട്ടില്ല.

Ads by Google
Advertisement
Thursday 20 Apr 2017 02.42 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW