Saturday, August 19, 2017 Last Updated 4 Min 49 Sec ago English Edition
Todays E paper
Wednesday 19 Apr 2017 01.04 AM

കുടിവെള്ളത്തിനായി പരുതൂരുകാര്‍ നെട്ടോട്ടത്തില്‍

uploads/news/2017/04/100578/1pl.jpg

ആനക്കര: വെളളം തേടി പരുതൂരുകാര്‍ ഓട്ടം തുടങ്ങി. പുഴയോര മേഖലയായിട്ടും വെളളമില്ലാത്തവസ്‌ഥയിലാണ്‌ നാട്ടുകാര്‍. ഇപ്പോള്‍ പരുതൂര്‍ പഞ്ചായത്തിലെ ശുദ്ധജലവിതരണ പദ്ധതിയില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പേരിന്‌ മാത്രമായി. 24 മണിക്കൂറും പമ്പ്‌ ചെയ്‌തിരുന്ന പദ്ധതിയില്‍ ഇപ്പോള്‍ അഞ്ച്‌ മണിക്കൂര്‍ മാത്രമാണ്‌ വെള്ളം പമ്പ്‌ ചെയ്യാന്‍ ലഭിക്കുന്നത്‌. പള്ളിപ്പുറം, പരുതൂര്‍, കുളമുക്ക്‌, ആല്‍ത്തറ, പഴയങ്ങാടി ഭാഗത്തും, നാടപറമ്പ്‌, കാരമ്പത്തൂര്‍, ചെമ്പുലങ്ങാട്‌, കരിയന്നൂര്‍ ഭാഗത്തും ഒന്നിടവിട്ട ദിവസങ്ങളിലാണ്‌ ജലവിതരണം. ഫെബ്രുവരി അവസാനത്തോടെ തൂതപ്പുഴ വറ്റിവരണ്ടതോടെയാണ്‌ പദ്ധതി പ്രതിസന്ധി നേരിട്ടത്‌. പഞ്ചായത്ത്‌ തടയണ കെട്ടിയും, ജെ.സി.ബി. ഉപയോഗിച്ച്‌ വലിയ കുളം കുഴിച്ചും ഭാഗികമായി ജലവിതരണം പുനസ്‌ഥാപിച്ചെങ്കിലും അത്‌ അധിക ദിവസങ്ങള്‍ നീണ്ടുനിന്നില്ല. എന്നാല്‍ കാഞ്ഞിരപ്പുഴ പദ്ധതിയില്‍ നിന്നും നേരിട്ട്‌ തൂതപ്പുഴയിലേക്കുള്ള കനാല്‍ തുറന്നതോടെ പരുതൂരില്‍ ജലമൊഴുകിയെത്തി. ഇതോടെ പദ്ധതി വീണ്ടും സുഗമമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇപ്പോള്‍ പുഴ വീണ്ടും മരുഭൂമിക്ക്‌ സമാനമായിരിക്കുകയാണ്‌. അടിയന്തിരമായി കാഞ്ഞിരപ്പുഴ പദ്ധതിയില്‍ നിന്നുമുള്ള കനാല്‍ തുറന്നാല്‍ മാത്രമെ ഇനി കുടിവെള്ള വിതരണം ഫലപ്രദമാക്കാന്‍ കഴിയുകയുള്ളൂ. പട്ടാമ്പിയിലും പരിസരപ്രദേശങ്ങളിലും ഇതിന്‌ മുമ്പൊന്നും അനുഭവപ്പെടാത്തത്ര കുടിവെള്ളക്ഷാമം നേരിട്ടിരിക്കുകയാണ്‌. പലരും പണം കൊടുത്ത്‌ ടാങ്കറില്‍ കുടിവെള്ളം വാങ്ങുകയാണ്‌. അന്യസംസ്‌ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരും പഠിക്കുന്നവരുമൊന്നും ഇക്കുറി മധ്യവേനല്‍ അവധിക്ക്‌ നാട്ടിലെത്തിയിട്ടില്ല.

Ads by Google
Ads by Google
Wednesday 19 Apr 2017 01.04 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW