Wednesday, September 13, 2017 Last Updated 0 Min 56 Sec ago English Edition
Todays E paper
Ads by Google
Sunday 16 Apr 2017 01.28 AM

മനസിനെ മയക്കാന്‍ ഡോഗ്‌ തെറാപ്പി

uploads/news/2017/04/99724/sun3.jpg

ചരിത്രാതീതകാലം മുതല്‍ മനുഷ്യന്റെ ഉറ്റസുഹൃത്താണ്‌ നായ. സംസ്‌കാരങ്ങള്‍ കെട്ടിപ്പടുക്കാനും സാമ്രാജ്യങ്ങള്‍ വളര്‍ത്തിയെടുക്കാനും നായ മനുഷ്യനൊപ്പം നിന്നു. അന്ധരായ അനേകര്‍ക്ക്‌ വഴികാട്ടികളായ നായ്‌ക്കളേക്കുറിച്ച്‌ നാം ധാരാളം കേട്ടിട്ടുണ്ട്‌. എന്നാല്‍, രോഗ ചികിത്സാ മേഖലയിലും ഇപ്പോള്‍ നായകള്‍ മനുഷ്യന്‌ സഹായിയായി എത്തുന്നു.
ആലപ്പുഴ ജില്ലയില്‍, നായപരിശീലകനായ തുറവൂര്‍ മേക്കോടത്ത്‌ വീട്ടില്‍ വിനോദ്‌കുമാര്‍ ഈ വഴിക്കുള്ള ചുവടുവയ്‌പ്പിലാണ്‌. മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളും മരണഭയം കാരണം കടുത്ത മാനസിക പിരിമുറുക്കം അനുഭവിക്കുന്ന രോഗികള്‍ക്കും വേണ്ടി കേരളത്തിലാദ്യമായി ഡോഗ്‌ തെറാപ്പി തുടങ്ങിയിരിക്കുകയാണ്‌ വിനോദ്‌.
ഇവര്‍ക്ക്‌ മനുഷ്യരുമായി ഇടപഴകുന്നതിനേക്കാള്‍ കൂടുതല്‍ മാനസിക സന്തോഷം മൃഗങ്ങളുമായി ഇടപഴകുമ്പോള്‍ ലഭിക്കുന്നതായി ഡോക്‌ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. വിദേശരാജ്യങ്ങളില്‍ ഇതൊരു വലിയ ചികിത്സാരീതിയായി പ്രയോഗത്തിലുണ്ട്‌. പ്രത്യേക പരിശീലനം ലഭിച്ച്‌ നായ്‌ക്കളെയാണ്‌ ഇതിനായി ഉപയോഗിക്കുന്നത്‌.
1976ല്‍ നഴ്‌സായ എലൈന്‍ സ്‌മിത്ത്‌ ആണ്‌ ഈ ചികിത്സാരീതി ആരംഭിക്കുന്നത്‌. നായ്‌ക്കള്‍ രോഗികളുമായി ഇടപഴുകുമ്പോള്‍ അവര്‍ക്ക്‌ മാനസിക സന്തോഷം കൂടുന്നതായും അതിലൂടെ രോഗം കുറയുന്നതായും അദ്ദേഹം കണ്ടെത്തി. അങ്ങനെയാണ്‌ ഡോഗ്‌ തെറാപ്പിയെന്ന ചികത്സ രീതി ഇദ്ദേഹം പ്രയോഗിച്ചു തുടങ്ങിയത്‌.
വിദേശത്തെ ആശുപത്രികള്‍, നഴ്‌സിങ്‌ ഹോമുകള്‍, മാനസിക അസ്വസ്‌ഥയങ്ങളാനുഭവിക്കുന്ന കുട്ടികളുടെ സ്‌കൂളുകള്‍, സര്‍വകലാശാലകള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളിലെല്ലാം ഈ ചികാത്സാരീതി പ്രയോഗത്തിലുണ്ട്‌.
ഇന്ത്യയില്‍ മുംബൈ, ബംഗളുരു മുതലായ മെട്ര? നഗരങ്ങളില്‍ ഇത്തരം നായ്‌ക്കളെ നല്‍കുന്ന സംഘടനകള്‍ ഉണ്ട്‌.
എന്നാല്‍, കേരളത്തില്‍ ഡോഗ്‌ തെറാപ്പി അത്ര സുപരിചിതമല്ല. ഇവിടെയാണ്‌ വിനോദ്‌കുമാറെന്ന നായ പരിശീലകന്‍ ഇതിനുവേണ്ടി പ്രതേക പരിശീലനം നല്‍കിയ തന്റെ ഒന്നരവായസ്സുള്ള ഹങ്കിയെന്ന നായയുമായി ജനങ്ങളുടെ മുന്നില്‍ വരുന്നത്‌. തുടക്കമെന്നോണം, മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ സ്‌കുളായ തുറവൂരിലെ സാഞ്‌ജോ സദനില്‍ ഒരുദിവസം നായയെ കുട്ടികള്‍ക്കൊപ്പം വിട്ടുകൊടുത്തു.
അതിനുശേഷം ഇക്കഴിഞ്ഞ ഫെബ്രുവരി 14ന്‌ ചേര്‍ത്തലയിലെ പ്രശസ്‌തമായ കെ.വി.എം. ആശുപത്രിയുടെ കീഴിലുള്ള മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ സ്‌കൂളിലും കുട്ടികള്‍ക്കുവേണ്ടി നായയെ വിട്ടുകൊടുത്തു.ആടിയും പാടിയും അവര്‍ നായയോടൊപ്പം കളിക്കുകയും, നടക്കുകയും നായയുടെ അഭ്യാസങ്ങളും കണ്ടുനടന്നു.കഴിഞ്ഞ 15 വര്‍ഷമായി വിനോദ്‌കുമാര്‍ നായ പരിശീലന രംഗത്തുണ്ട്‌. മുംബൈയില്‍ നിന്ന്‌ പരിശീലനം നേടിയ ഇദ്ദേഹം, വീട്ടില്‍ത്തന്നെ സ്വന്തമായി പരിശീലനകേന്ദ്രം നടത്തുന്നുണ്ട്‌. ഇതുവരെ ഏതാണ്ട്‌ 200 നായ്‌ക്കളെ പരിശീലിപ്പിച്ചിട്ടുണ്ട്‌.മുന്തിയ വിലയ്‌ക്കു വാങ്ങുന്ന നായ്‌ക്കള്‍ അത്യാവശ്യം വേണ്ട അനുസരണ കാണിക്കാതെ വരുമ്പോള്‍ മാത്രമാണ്‌ നമ്മള്‍ സാധാരണ നായപരിശീലനത്തെ പറ്റി ആലോചിക്കുന്നതുതന്നെ. എന്നാല്‍, ആ സമയത്തുതന്നെ അവന്‍ ചില ചീത്ത സ്വഭാവങ്ങള്‍ പഠിച്ചിരിക്കും. പിന്നീടുള്ള അവന്റെ ജീവിതത്തില്‍ ഈ ചീത്ത സ്വഭാവം മുന്നിട്ടുനില്‍ക്കുകയും, അവന്റെ സ്വഭവ രൂപികരണത്തില്‍ അത്‌ നിര്‍ണ്ണായക സ്വാധിനം ചെലത്തുകയും ചെയ്യും.
നായ്‌ക്കുട്ടിയെ വാങ്ങുന്നവര്‍, നാലാം മാസംമുതല്‍ അവനെ വിനോദ്‌കുമാറിന്റെ നായപരിശീലന കേന്ദ്രത്തിലായക്കുന്നു. അവിടെ ഒരുമാസത്തെ പരിശീലനം പൂര്‍ത്തിയാവുമ്പോള്‍ അവന്‍ നല്ല അനുസരണയുള്ള വീട്ടുകാര്‍ക്ക്‌ കൈകാര്യം ചെയ്യാന്‍ പറ്റുന്നവിധത്തില്‍ സ്‌മാര്‍ട്ടാകും.
ഒപ്പംതന്നെ നായ്‌ക്കള്‍ക്കായി ഒരു ഹോസ്‌റ്റലും നടത്തുന്നുണ്ട. യാത്രപോകുമ്പോള്‍ നായ്‌ക്കളെ ഇവിടെ ഏല്‌പിച്ചിട്ടു പോകുന്നവരും ധാരാളം.

Ads by Google
Advertisement
Sunday 16 Apr 2017 01.28 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW