Monday, May 22, 2017 Last Updated 17 Min 44 Sec ago English Edition
Todays E paper
Saturday 15 Apr 2017 05.49 PM

വിളിക്കുന്നു...ജീവന്‍ പണയം വെച്ച് ലോകത്തിന്റെ അറ്റത്ത് ഊഞ്ഞാലാടാന്‍!

uploads/news/2017/04/99609/nature.jpg

ലോകത്തിന്റെ അറ്റം എന്ന് വിശേഷിപ്പിക്കുന്നിടത്ത് കെട്ടിയ ഊഞ്ഞാലില്‍ ആടാന്‍ ആഗ്രഹമുണ്ടോ??? എങ്കില്‍ അമേരിക്കയിലെ ഇക്വഡോറിലുള്ള ബാനോസിലേയ്ക്ക് പറന്നോളൂ.

ഇവിടെ ലാകാസൊ ഡല്‍ അര്‍ബോള്‍ എന്ന പ്രദേശത്തിന്റെ മലമുകളിലെ ഒരു മരത്തിലാണ് ഊഞ്ഞാല്‍. സമുദ്ര നിരപ്പില്‍ നിന്നും 2600 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ മലയുടെ മുകളിലെ അറ്റത്തുള്ള ഊഞ്ഞാലില്‍ ജീവന്‍ പണയം വെച്ച് നീട്ടി ആടിയാല്‍ നിങ്ങള്‍ കണ്‍ കുളിര്‍ക്കേ കാണും തുംഗുരാഹുവാ എന്ന സജീവ അഗ്നി പര്‍വതം.!

uploads/news/2017/04/99609/nature-2.jpg

മരത്തിലെ ചാഞ്ഞു നില്‍ക്കുന്ന ഒരു സാധാരണ കൊമ്പിലാണ് ഊഞ്ഞാല്‍ എന്നതിനാല്‍ ജീവന്‍ പണയം വെച്ച് തന്നെ വേണം ആടാനും കാണാനും. മരത്തില്‍ തന്നെ ചെറിയ ഏറുമാടവും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. എന്നാല്‍ അപകടം സംഭവിച്ചാല്‍ രക്ഷപ്പെടാന്‍ സുരക്ഷാ സംവിധാനങ്ങളോ മറ്റോ ഒന്നും ഇവിടെ ഒരുക്കിയിട്ടില്ല. ഇത്രയ്ക്ക് ആഗ്രഹമുള്ളവര്‍ ജീവന്‍ പണയം വെച്ചിട്ട് ആങ്ങ് ആടുക.. അത്രമാത്രം അതാണ് സംഘാടകരുടെ നിലപാട്.

കാരള്‍ സാഞ്ചസ് എന്ന ഭൗമശാസ്ത്രഞ്ജന്‍ സ്ഥാപിച്ചതാണ് മരത്തിലെ ഈ ഏറുമാടവും ഊഞ്ഞാലും. സാഹസിക പ്രിയരായ നൂറു കണക്കിനു പേരാണ് ലോകത്തിന്റെ അറ്റത്തെ കോണില്‍ ഊഞ്ഞാലാടാന്‍ എത്തുന്നത്.

Ads by Google
Saturday 15 Apr 2017 05.49 PM
YOU MAY BE INTERESTED
TRENDING NOW