Tuesday, July 17, 2018 Last Updated 0 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Apr 2017 04.20 PM

വിഷുവിന് വിഭവങ്ങള്‍ പുതുമയോടെ...

uploads/news/2017/04/98972/madmcokryvishu2017.jpg

വിഷുക്കാലമായി. പരമ്പരാഗത വിഭവങ്ങള്‍ക്കൊപ്പം പുതുവിഭവങ്ങളും പരീക്ഷിക്കാം. വിഷുക്കാലമെന്നാല്‍ ചക്കയുടേയും മാങ്ങയുടേയും കാലം കൂടിയാണ്. ചക്കയും മാങ്ങയുംകൊണ്ടുള്ള മോഡേണ്‍ വിഭവങ്ങളും ഇത്തവണ വിഷുവിന് ഒരുക്കിനോക്കൂ...

ചക്ക ഐസ്‌ക്രീം


ആവശ്യമുള്ള സാധനങ്ങള്‍
ഫ്രഷ്‌ക്രീം - 200 മില്ലി ലിറ്റര്‍
കണ്ടന്‍സിഡ് മില്‍ക്ക് - 1 ടിന്‍
പഴുത്ത ചക്ക അരച്ചത് - 1 1/2 കപ്പ്

തയാറാക്കുന്ന വിധം


ചക്ക മിക്സിയില്‍ നല്ലതുപോലെ അരച്ച് പേസ്റ്റാക്കി വയ്ക്കുക. ഒരു വലിയ ബൗളില്‍ ക്രീം ചേര്‍ത്ത് സ്പൂണ്‍കൊണ്ട് അടിക്കുക. ഇതിലേക്ക് ചക്ക അരച്ചതും കണ്ടന്‍സിഡ് മില്‍ക്കും ചേര്‍ക്കുക.(ആവശ്യമെങ്കില്‍ കുറച്ച് പഞ്ചസാര കൂടി ചേര്‍ക്കാം). എല്ലാംകൂടി നന്നായി അടിച്ച് യോജിപ്പിക്കുക. ഒരു പാത്രത്തിലേക്ക് ഈ കൂട്ട് ഒഴിച്ച് പാത്രം മൂടി ഫ്രീസറില്‍ വയ്ക്കുക. പകുതി സെറ്റാകുമ്പോള്‍ പുറത്തെടുത്ത് വീണ്ടും മിക്സിയില്‍ ഒന്നുകൂടി അടിക്കുക. വീണ്ടും ഫ്രീസറില്‍ വച്ച് സെറ്റാക്കി വിളമ്പാം.

ചക്ക സ്‌ക്വാഷ്


ആവശ്യമുള്ള സാധനങ്ങള്‍
ചക്കപ്പഴം - 4 കപ്പ് (പള്‍പ്പ് തയാറാക്കാന്‍ ആവശ്യത്തിന്)
പഞ്ചസാര - 4 കപ്പ്
വെള്ളം - 4 കപ്പ്
സിട്രിക് ആസിഡ് - 1 1/2 ടീസ്പൂണ്‍

തയാറാക്കുന്ന വിധം


ചക്കപ്പഴം കുരുകളഞ്ഞ് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. ചുവടുകട്ടിയുള്ള പാത്രം ചൂടാക്കി അതിലേക്ക് വെള്ളം, പഞ്ചസാര ഇവ ചേര്‍ത്ത് ചൂടാക്കുക. പഞ്ചസാര അലിയുമ്പോള്‍ സിട്രിക് ആസിഡ് ചേര്‍ക്കാം. ശേഷം ചക്ക അരച്ചതും ചേര്‍ത്ത് ഇളക്കി തിളപ്പിക്കണം. പൊങ്ങിവരുന്ന പത കോരി മാറ്റുക. കുറുകുമ്പോള്‍ അടുപ്പില്‍ നിന്നിറക്കി ചൂടാറുമ്പോള്‍ കുപ്പികളിലാക്കി സൂക്ഷിക്കാം.

ചക്ക ബിരിയാണി


ആവശ്യമുള്ള സാധനങ്ങള്‍
പച്ച ചക്കച്ചുള - രണ്ട് കപ്പ്
ബസുമതി റൈസ് - 1/2 കിലോ
മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
തൈര് - 1/2 കപ്പ്
പച്ചമുളക് - 3 എണ്ണം (കീറിയത്)
ഏലയ്ക്ക, കറുവാപ്പട്ട, ഗ്രാമ്പു - 3 എണ്ണം വീതം
വെജിറ്റബിള്‍ ഓയില്‍ - ആവശ്യത്തിന്
മുളകുപൊടി - 1/2 ടീസ്പൂണ്‍
ബിരിയാണി മസാല - 2 ടീസ്പൂണ്‍
അണ്ടിപ്പരിപ്പ് - 15 എണ്ണം
കിസ്മിസ് - 15 എണ്ണം
സവാളള - രണ്ടെണ്ണം (അരിഞ്ഞത്)
മല്ലിയില - 1/2 കപ്പ്
പുതിനയില - 1/2 കപ്പ്
ഇഞ്ചി, വെളുത്തുള്ളിപേസ്റ്റ് - 1/2 ടീസ്പൂണ്‍

തയാറാക്കുന്ന വിധം


ചക്ക മുള്ള് ചെത്തിക്കളഞ്ഞ് കുരുവോടുകൂടി ചെറിയ കഷണങ്ങളാക്കി പ്രഷര്‍കുക്കറിലിട്ട് പാകത്തിന് വെള്ളവും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് രണ്ട് വിസിലടിപ്പിക്കുക. (പകുതി വേവാകുന്നതുവരെ). അരി പകുതി വേവിച്ചുവയ്ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള ബ്രൗണ്‍ നിറത്തില്‍ വഴറ്റി മാറ്റി വയ്ക്കുക. അതേ എണ്ണയിലേക്കുതന്നെ ഗ്രാമ്പു, കറുവാപ്പട്ട, ഏലയ്ക്ക എന്നിവ ചേര്‍ത്ത് വഴറ്റി കശുവണ്ടിപ്പരിപ്പും ചേര്‍ക്കുക. കശുവണ്ടിപ്പരിപ്പ് ബ്രൗണ്‍ നിറമാകുമ്പോള്‍ കിസ്മിസ് ചേര്‍ത്ത് മൂക്കുമ്പോള്‍ പച്ചമുളകും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേര്‍ത്തിളക്കാം. ഇതിലേക്ക് പകുതി വേവിച്ചുവച്ചിരിക്കുന്ന ചക്ക ചേര്‍ത്ത് പുതിനയിലയും മല്ലിയിലയും വിതറി രണ്ട് മിനിറ്റ് ഇളക്കിയ ശേഷം തൈര് ചേര്‍ത്ത് ബിരിയാണി മസാലയും ചേര്‍ത്തിളക്കുക. പാകമായിക്കഴിയുമ്പോള്‍ ഇതിലേക്ക് വറുത്തുവച്ച സവാള പകുതി വിതറി മുകളില്‍ കുറച്ച് മുളകുപൊടിയും ഇട്ടശേഷം ചോറ് നിരത്തി അതിനുമുകളില്‍ സവാള വറുത്തതും അല്‍പം മല്ലിയിലയും വിതറി നന്നായി മൂടി ചെറിയ തീയില്‍ 15 മിനിറ്റ് വേവിച്ചെടുക്കുക.
uploads/news/2017/04/98972/madmcokryvishu2017a.jpg

Wednesday 12 Apr 2017 04.20 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW