Wednesday, September 13, 2017 Last Updated 1 Min 18 Sec ago English Edition
Todays E paper
Ads by Google
Friday 07 Apr 2017 04.07 PM

സാമ്പത്തിക പുരോഗതിക്കും നേട്ടത്തിനും രത്‌നധാരണം ഉത്തമം

uploads/news/2017/04/97350/jyothi070417a.jpg

ഗ്രഹനില വിശദമായി പഠിച്ച് രത്‌നം നിര്‍ണ്ണയിച്ച് ധരിക്കുന്നതിലൂടെ ഗ്രഹങ്ങളുടെ അനുകൂലത വര്‍ദ്ധിപ്പിക്കുന്നതിന് ശക്തമായ രീതിയില്‍ മനുഷ്യനില്‍
പ്രവര്‍ത്തിക്കുന്നതിന് രത്‌നധാരണത്താല്‍ തീര്‍ച്ചയായും കഴിയും.

ഐശ്വര്യവും സമ്പദ്‌സമൃദ്ധിയും എല്ലാ മനുഷ്യനും ആഗ്രഹിക്കുന്നതാണ്. എന്തൊക്കെ ചെയ്താല്‍ ഇതൊക്കെ നേടാം, സമാധാനത്തോടെ ജീവിക്കാം എന്നൊക്കെയാണെല്ലോ മനുഷ്യന്റെ എപ്പോഴുമുള്ള ചിന്ത.

എല്ലാം ശരിയാകുമെന്നുള്ള പ്രതീക്ഷയോടെ മനുഷ്യരെല്ലാം ശ്രമിച്ചുകൊണ്ടേയിരിക്കും. അതില്‍ ചിലര്‍ പൂര്‍ണ്ണതയിലെത്തുന്നു. മറ്റു ചിലര്‍ പാതിവഴിയിലെത്തുന്നു.

വേറെ ചിലര്‍ ഒന്നുംപറ്റാതെ വിഷാദത്തോടെ ജീവിക്കുന്നു. നേടിയവര്‍ക്ക് കൂടുതല്‍ നേട്ടത്തിനും പാതി വഴിയിലെത്തിയവര്‍ക്ക് പൂര്‍ണ്ണതയിലെത്തുന്നതിനും ഒന്നും പറ്റാതെ പോകുന്നവര്‍ക്ക് തടസങ്ങള്‍ മാറി വിജയത്തില്‍ പ്രവേശിക്കുന്നതിനും രത്‌നധാരണം ഏറ്റവും ഉത്തമമായ മാര്‍ഗമാണ്.

എന്തുകൊണ്ടെന്നാല്‍ രത്‌നധാരണത്തിലൂടെ ഗ്രഹനിലയുടെ അടിസ്ഥാനത്തില്‍ പറഞ്ഞിട്ടുള്ള ഭാഗ്യാനുഭവങ്ങളെ വര്‍ദ്ധിപ്പിക്കുവാനും ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുവാനും ചിന്താമണ്ഡലം ഉത്തേജിപ്പിക്കുവാനും മാനസികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുവാനും കഴിയും എന്നുള്ളത് സംശയമില്ലാത്ത കാര്യമാണ്.

ഗ്രഹനിലയില്‍ ഓരോ വ്യക്തിയെയും ആജീവനാന്തം സംരക്ഷിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന ഗ്രഹങ്ങളുണ്ട്.

അവയ്‌ക്കോരോന്നിനും ഓരോരോ സ്ഥാനങ്ങളും കര്‍മ്മങ്ങളും നിശ്ചയിച്ചിരിക്കുന്നു. അതിനോടൊപ്പം തന്നെ ഓരോ രോ ദേവതകളേയും നിശ്ചയിച്ചിരിക്കുന്നു.

ഉദാഹരണത്തിന് ലഗ്നാധിപന്‍, ഭാഗ്യാധിപന്‍, കര്‍മ്മാധിപന്‍, ധനാധിപന്‍ ഇങ്ങനെ പല രീതിയിലാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇവയൊക്കെ എല്ലാവരിലും അനുകൂല സാഹചര്യത്തില്‍ നില്‍ക്കണമെന്നില്ല.

ഗ്രഹനില വിശദമായി പഠിച്ച് രത്‌നം നിര്‍ണ്ണയിച്ച് ധരിച്ചാല്‍ ഗ്രഹങ്ങളുടെ അനുകൂലത ശക്തമായ രീതിയില്‍ മനുഷ്യനില്‍ പ്രവര്‍ത്തിക്കുന്നതിന് രത്‌നധാരണം സഹായിക്കും.

മടി മാറിക്കിട്ടുക, തൊഴില്‍ നേടുന്നതിനും അതിലൂടെ നേട്ടങ്ങള്‍ ഉണ്ടാകുന്നതിനും, പുത്രസൗഭാഗ്യം കിട്ടുന്നതിനും, വിദ്യാതടസ്സം, വിദ്യാമൗഢ്യം മാറുന്നതിനും, മദ്യപാനത്തില്‍ നിന്ന് മോചനം നേടുന്നതിനും, സ്ത്രീപുരുഷാകര്‍ഷണത്തിനും, വിവാഹതടസം മാറുന്നതിനും, സാമ്പത്തിക ഭദ്രതയുള്ളവര്‍ക്ക് കൂടുതല്‍ നേട്ടം കൈവരിക്കുന്നതിനും ഉത്തമമായ മാര്‍ഗം തന്നെയാണ് രത്‌നധാരണം.

ഇവയ്ക്ക് ശാസ്ത്രീയവശങ്ങള്‍ ഏറെയുള്ളതിനാല്‍ ലോകം അംഗീകരിക്കപ്പെട്ടതില്‍വച്ച് ഏറ്റവും ഉത്തമമായ മാര്‍ഗം രത്‌നധാരണം തന്നെയാണ്.

ഗണേശന്‍ എസ്.
ജം കണ്‍സള്‍ട്ടന്റ്

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW