Thursday, May 25, 2017 Last Updated 16 Min 17 Sec ago English Edition
Todays E paper
Thursday 06 Apr 2017 08.54 PM

ട്രായിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ജിയോ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ പിന്‍വലിക്കുന്നു

uploads/news/2017/04/97088/jio.jpg

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ സൗജന്യ ഓഫര്‍ നീട്ടിയ നടപടികള്‍ പിന്‍വലിക്കണമെന്ന് ട്രായ് ആവശ്യപ്പെട്ടു. ജിയോ പ്രൈം അംഗത്വം നേടി 303 രൂപയ്‌ക്കോ അതിന് മുകളിലുള്ള തുകയ്‌ക്കോ ഉള്ള പ്ലാനുകള്‍ തിരഞ്ഞെടുക്കുന്നവര്‍ക്കാണ് മൂന്നു മാസം കൂടി സൗജന്യ ഓഫര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഈ ഓഫര്‍ പിന്‍വലിക്കാനാണ് ട്രായ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഇതിനോടൊപ്പം തന്നെ ജിയോ പ്രൈം മെമ്പര്‍ഷിപ്പ് എടുക്കുന്നതിനുള്ള കാലാവധി ഏപ്രില്‍ 15 വരെ നീട്ടുകയും ചെയ്തിരുന്നു. പ്രൈം മെമ്പര്‍ഷിപ്പ് നീട്ടിയ കാലാവധിയും പിന്‍വലിക്കാന്‍ ട്രായ് നിര്‍ദ്ദേശിച്ചു. ട്രായിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുമെന്ന് ജിയോയും അറിയിച്ചു.

Ads by Google
LATEST NEWS
TRENDING NOW