Wednesday, May 23, 2018 Last Updated 4 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 06 Apr 2017 08.43 PM

എയര്‍ ഇന്ത്യ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവം: ശിവസേന എം.പി ഖേദം പ്രകടിപ്പിച്ചു; യാത്രാ വിലക്ക് നീക്കി

Sivsena MP

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയിലെ മലയാളി ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ ശിവസേന എം.പി രവീന്ദ്ര ഗെയ്ക്ക്‌വാദ് ഖേദം പ്രകടിപ്പിച്ചു. വ്യോമയാന മന്ത്രി അശോക് ഗണപതി രാജുവിന് എഴുതിയ കത്തിലാണ് ഗെയ്ക്ക്‌വാദ് ഖേദം പ്രകടിപ്പിച്ചത്. മാര്‍ച്ച് 23ന് നടന്ന ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് ഗെയ്ക്ക്‌വാദ് മന്ത്രിക്കയച്ച കത്തില്‍ വ്യക്തമാക്കി.

ഗെയ്ക്ക്‌വാദ് ഖേദം പ്രകടിപ്പിച്ചതോടെ എയര്‍ ഇന്ത്യ അദ്ദേഹത്തിന്റെ യാത്രാ വിലക്ക് നീക്കി.

ബിസിനസ് ക്ലാസ് ടിക്കറ്റ് ഉണ്ടായിട്ടും തന്നെ എക്കണോമി ക്ലാസില്‍ ഇരുത്തിയെന്ന് ആരോപിച്ചാണ് ഗെയ്ക്ക്‌വാദ് എയര്‍ ഇന്ത്യയിലെ മലയാളി ജീവനക്കാരനെ മര്‍ദ്ദിച്ചത്. എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പിനടിച്ചതായി ഗെയ്ക്ക്‌വാദ് സമ്മതിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ഗെയ്ക്ക്‌വാദിന് എയര്‍ ഇന്ത്യ, അടക്കം അഞ്ചോളം എയര്‍ ലൈന്‍ കമ്പനികള്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.

Ads by Google
Thursday 06 Apr 2017 08.43 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW