Tuesday, November 21, 2017 Last Updated 17 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 06 Apr 2017 08.14 PM

ഗള്‍ഫ് വിമാന നിരക്കിന് പരിധി ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്ത് നല്‍കി

uploads/news/2017/04/97083/flight.jpg

തിരുവനന്തപുരം: ഗള്‍ഫ് മേഖലയില്‍ വിമാന നിരക്കിന് പരിധി ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. നിരക്കുകള്‍ അന്യായമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരക്കുകള്‍ക്ക് പരിധി നിര്‍ണയിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കത്തയച്ചത്.

ഗള്‍ഫ് റൂട്ടില്‍ കൂടുതല്‍ എയര്‍ഇന്ത്യ സര്‍വ്വീസ് ഏര്‍പ്പെടുത്തുകയും കൂടുതല്‍ സര്‍വ്വീസ് ആരംഭിക്കാന്‍ സ്വകാര്യ വിമാന കമ്പനികളെ നിര്‍ബന്ധിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഗര്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ ലഭ്യത കുറവ് മൂലം ബുദ്ധിമുട്ടുന്ന മലയാളികള്‍ക്ക് വിമാന നിരക്ക് താങ്ങാനാവത്ത ഭാരമാണ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ അവധിക്കാലം നോക്കിയാണ് നിരക്കില്‍ ഈ വര്‍ദ്ധനവ് വിമാനക്കമ്പനികള്‍ വരുത്തിയിരിക്കുന്നത്.

Ads by Google
Ads by Google
TRENDING NOW