Thursday, April 06, 2017 Last Updated 13 Min 26 Sec ago English Edition
Todays E paper
Thursday 06 Apr 2017 08.16 PM

ജിഷ്ണു കേസിലെ പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പോലീസ് ഇനാം പ്രഖ്യാപിച്ചു

Jishnu case

തിരുവനന്തപുരം: ജിഷ്ണു കേസിലെ പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പോലീസ് ഇനാം പ്രഖ്യാപിച്ചു. ഒളിവില്‍ പോയ പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കാണ് ഇനാം. ഒരു ലക്ഷം രൂപയാണ് ഇനാം. പ്രതികളെക്കുറിച്ച് വിവരം ലഭിച്ചാല്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ മറ്റ് സംസ്ഥാനങ്ങളിലെ ഡി.ജി.പിമാര്‍ക്ക് കത്തയച്ചു. ഇതിന് മേലുദ്യോഗസ്ഥന്റെ അനുമതി ആവശ്യമില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു.

നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ് അടക്കം അഞ്ച് പ്രതികളാണ് കേസിലുള്ളത്. അതിനിടെ കേസ് അന്വേഷിക്കുന്നതിന് ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു. രണ്ടാഴ്ചയ്ക്കകം പ്രതികളെ പിടികൂടണമെന്ന് ഡി.ജി.പി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Ads by Google
Thursday 06 Apr 2017 08.16 PM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW