Wednesday, January 17, 2018 Last Updated 2 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 06 Apr 2017 05.28 PM

ബാബ്‌റി മസ്ജിദ് ഗൂഢാലോചനക്കേസില്‍ വിചാരണ നേരിടാന്‍ തയ്യാറാണെന്ന് എല്‍.കെ അദ്വാനി

Babri Masjid conspiracy case, LK Advani

ന്യൂഡല്‍ഹി: ബാബ്‌റി മസ്ജിദ് ഗൂഢാലോചനക്കേസില്‍ വിചാരണ നേരിടാന്‍ തയ്യാറാണെന്ന് ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി. സുപ്രീം കോടതിയിലാണ് അദ്വാനിയുടെ അഭിഭാഷകന്‍ നിലപാട് അറിയിച്ചത്. റായ്ബറേലി കോടതിയില്‍ വിചാരണ നേരിടാന്‍ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു.

അതിനിടെ ബാബ്‌റി മസ്ജിദ് ഗൂഢാലോചനക്കേസില്‍ എല്‍.കെ അദ്വാനി അടക്കമുള്ള നേതാക്കള്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം പുനഃസ്ഘാപിക്കണമെന്ന സി.ബി.ഐ ആവശ്യത്തില്‍ വിധി പറയുന്നത് സുപ്രീം കോടതി മാറ്റിവച്ചു. ജസ്റ്റിസുമാരായ പി.സി ഘോഷ്, റോഹിങ്ടണ്‍ നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.

എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി തുടങ്ങിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തണമെന്ന് സി.ബി.ഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തി ഇവര്‍ ഉള്‍പ്പെടെ 13 പേര്‍ ലഖ്‌നൗ കോടതിയില്‍ വിചാരണ നേരിടണമെന്നും സി.ബി.ഐ വാദിച്ചു.

സാങ്കേതിക കാരണം പറഞ്ഞ് ഗൂഢാലോചന കുറ്റം ഒഴിവാക്കിയതിനെയും കേസിലെ വിചാരണ വൈകുന്നതിലും നേരത്തെ കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഗൂഢാലോചന കുറ്റം ഒഴിവാക്കിയ വിചാരണക്കോടതി വിധി അലഹാബാദ് ഹൈക്കോടതി ശരിവച്ചതോടെയാണ് സി.ബി.ഐ സുപ്രീം കോടതിയെ സമീപിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW