Tuesday, October 03, 2017 Last Updated 0 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 06 Apr 2017 04.00 PM

പുഡ് ഡിംഗിലെ രുചിപ്പെരുമ...

uploads/news/2017/04/97061/madm060417a.jpg

രുചികരമായ പുഡ് ഡിംഗുകള്‍ വിളമ്പി വിരുന്നുകാര്‍ക്ക് ഒരു സര്‍പ്രൈസ് ഒരുക്കിയാലോ. ഈ ചൂടുകാലത്ത് ഒന്ന് ഉളളം തണുപ്പിക്കുകയും ചെയ്യാം.

1. ആപ്പിള്‍ പൈ ബ്രഡ് പുഡ്ഡിംഗ്


ആവശ്യമുള്ള സാധനങ്ങള്‍
ബ്രഡ് കഷണങ്ങള്‍ - 14 എണ്ണം
ഉപ്പില്ലാത്ത ബട്ടര്‍ - 4 ടേബിള്‍ സ്പൂണ്‍
മൈദ - 2 1/2 ടേബിള്‍സ്പൂണ്‍
കറുവാപ്പട്ടയും ഗ്രാമ്പുവും ഒരുമിച്ച് പൊടിച്ചത് - 2 ടീസ്പൂണ്‍
വെള്ളം - 1 കപ്പ്
മുട്ട - 5 എണ്ണം
പാല്‍ - 2 1/4 കപ്പ്
വാനില എസന്‍സ് - 2 ടീസ്പൂണ്‍
ബ്രൗണ്‍ഷുഗര്‍ - 1/2 കപ്പ്
ഐസ്‌ക്രീം - 1 സ്‌കൂപ്പ്

ആപ്പിള്‍പൈ ഫില്ലിംഗ് തയാറാക്കാന്‍


ആപ്പിള്‍ - 1/4 കിലോ
ബട്ടര്‍ - 4 ടേബിള്‍സ്പൂണ്‍
ബ്രൗണ്‍ഷുഗര്‍ - 1/4 കപ്പ്
ഉപ്പ്് ഒരു നുള്ള്
കറുവാപ്പട്ടയും ഗ്രാമ്പുവും ഒരുമിച്ച് പൊടിച്ചത് - 1 ടീസ്പൂണ്‍

ആപ്പിള്‍പൈ ഫില്ലിംഗ് തയാറാക്കുന്ന വിധം


ആപ്പിള്‍ തൊലികളഞ്ഞ് ചെറുതായി അരിയുക. ഒരു സോസ്പാനില്‍ ബട്ടര്‍ ഉരുക്കി ബ്രൗണ്‍ഷുഗറിന്റെ പകുതിയും ഉപ്പും ഇട്ടശേഷം ആപ്പിള്‍, പൊടിച്ച മസാല, വെള്ളം ഇവ ചേര്‍ത്ത് പാത്രം മൂടി ആപ്പിള്‍ സോഫ്റ്റാകുന്നതുവരെ വേവിക്കുക. ശേഷം അരിപ്പയില്‍ അരിച്ച് ജ്യൂസെടുത്ത് തണുക്കാന്‍ വയ്ക്കുക. ആപ്പിള്‍ കഷണങ്ങള്‍ മറ്റൊരു പാത്രത്തിലേക്ക് മാറ്റി വയ്ക്കാം.

ബ്രഡ്ഡ് പുഡ്ഡിംഗ് തയാറാക്കുന്നവിധം


ഓവന്‍ 180 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിയിടുക. ബ്രഡ് അരയിഞ്ചുവീതം വലിപ്പത്തിലുള്ള കഷണങ്ങളാക്കി ഒരു ബേക്കിംഗ് ഡിഷില്‍ നിരത്തിവയ്ക്കുക. എടുത്തുവച്ചിരിക്കുന്ന ബ്രഡ്ഡിനു മുകളില്‍ മാറ്റിവച്ച ആപ്പിള്‍ കഷണങ്ങള്‍ നിരത്തുക. ഒരു ബൗളില്‍ മുട്ട, പാല്‍, ബട്ടര്‍, വാനില എസന്‍സ്, ബാക്കിവന്ന ബ്രൗണ്‍ഷുഗര്‍, പൊട്ടിച്ച മസാല ഇവ ചേര്‍ത്തടിക്കുക. ഇത് ബ്രഡിന്റെയും ആപ്പിളിന്റെയും മുകളില്‍ ഒഴിച്ച് ഇതിലേക്ക് ആപ്പിള്‍പൈ ഫില്ലിംഗ് കൂടി ചേര്‍ത്ത ശേഷം 35- 40 മിനിറ്റ് ബേക്ക് ചെയ്യുക. ചൂടോടെ വാനില ഐസ്‌ക്രീമിനൊപ്പം വിളമ്പാം.

2. കോഫി പുഡ്ഡിംഗ്


ആവശ്യമുള്ള സാധനങ്ങള്‍
പുഡ്ഡിംഗ് ബൗള്‍ - 6 എണ്ണം
മുട്ടയുടെ മഞ്ഞക്കരു - 6 എണ്ണം
വാനില എസന്‍സ് - 1 ടീസ്പൂണ്‍
കോഫി പൗഡര്‍ - 3 ടേബിള്‍ സ്പൂണ്‍ (കുറച്ച് വെള്ളത്തില്‍ കലക്കിയെടുക്കുക)
ഹെവി ക്രീം - 2 കപ്പ്
ചോക്ലേറ്റ് ചിപ്‌സ് - 1/2 കപ്പ്
പഞ്ചസാര - 1/2 കപ്പ്
തിളച്ചവെള്ളം - 4 അല്ലെങ്കില്‍ 6 കപ്പ്

ടോപ്പിംഗിന്


പഞ്ചസാരപ്പൊടി - ആവശ്യത്തിന്
വൈറ്റ് ചോക്ലേറ്റ് ഗ്രേറ്റ്‌ചെയ്തത് - ആവശ്യത്തിന്

തയാറാക്കുന്ന വിധം


ഓവന്‍ 180 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിയിടുക.
മുട്ടയുടെ മഞ്ഞക്കരു, വാനില എസന്‍സ്, കാപ്പിപ്പൊടി വെള്ളത്തില്‍ കലക്കിയത് എന്നിവ ഒന്നിച്ച് ഇളക്കി യോജിപ്പിച്ച് വയ്ക്കുക. ക്രീം, ചോക്ലേറ്റ്, ചിപ്‌സ് ഇവ ഒരു സോസ്പാനിലെടുത്ത് ചെറിയ തീയില്‍ തിളയ്ക്കുന്നതുവരെ ചൂടാക്കുക (ചോക്ലേറ്റ് ഉരുകണം). ശേഷം ഇത് മുട്ടക്കൂട്ടിലേക്ക് ഒഴിച്ച് അടിക്കുക. പുഡ്ഡിംഗ് ബൗളുകളിലേക്ക് ഈ കൂട്ട് ഒഴിക്കുക. ഒരു ട്രേയില്‍ തിളച്ചവെള്ളം ഒഴിച്ച് പുഡ്ഡിംഗ് ബൗളുകള്‍ അതില്‍വച്ച് ഓവനില്‍ 50 - 60 മിനിറ്റുവരെ ബേക്ക് ചെയ്‌തെടുക്കുക. ചൂടാറിയശേഷം ഫ്രിഡ്ജില്‍വച്ച് തണുപ്പിക്കാം. പഞ്ചസാരപ്പൊടിയും വൈറ്റ് ചോക്ലേറ്റ് ഗ്രേറ്റ് ചെയ്തതും വിതറി വിളമ്പാം.
Advertisement
Ads by Google
Ads by Google
TRENDING NOW