Thursday, April 06, 2017 Last Updated 12 Min 36 Sec ago English Edition
Todays E paper
സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ഓര്‍ഗനൈസിംഗ് സെക്രട്ടറി, ശാന്തിഗിരി ആശ്രമം
സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ഓര്‍ഗനൈസിംഗ് സെക്രട്ടറി, ശാന്തിഗിരി ആശ്രമം
Thursday 06 Apr 2017 03.36 PM

അറിയാന്‍ പഠിക്കുന്നവരും പഠിക്കാതെ അറിയുന്നവരും

uploads/news/2017/04/97054/weeklyreligious060417.jpg

പണ്ഡിതനും ജ്ഞാനിയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ഗുരു ശിഷ്യന്‍മാരോട് സംസാരിച്ചു കൊണ്ടിരിക്കുന്ന സമയം. അവര്‍ക്കതു കൂടുതല്‍ ബോധ്യപ്പെടുന്നതിനുവേണ്ടി അദ്ദേഹം ഒരു കഥ പറഞ്ഞു.

ഒരു മുയല്‍ വളര്‍ത്തല്‍ കേന്ദ്രത്തില്‍ ജോലിചെയ്തിരുന്നവനായ ഒരു കുട്ടി, നിഷ്‌ക്കളങ്കനും പാവത്താനുമായിരുന്നു അവന്‍. ഒരു ദിവസം അരുമയായ ഒരു മുയലിനെ മിസ്സിസ് സെ്റ്റല്ല, സ്ട്രീറ്റ് നമ്പര്‍ 4, ബോക്‌സ് നമ്പര്‍ 5 എന്ന മേല്‍വിലാസത്തില്‍ എത്തിച്ചു കൊടുക്കുവാന്‍ ഫാമിന്റെ ഉടമസ്ഥന്‍ അവനോട് ആവശ്യപ്പെട്ടു.

അവന്‍ പറഞ്ഞു യജമാനനേ എനിക്ക് ഓര്‍മ്മ ശക്തി തീരെ കുറവാണ് ആ അഡ്രസ്സ് ഒന്നു കുറിച്ചു തരാമോ ? അയാള്‍ ഒരു കടലാസില്‍ അവന് അഡ്രസ്സ് കുറിച്ചു നല്‍കി. കിട്ടിയ ഉടനേ തന്നെ അവന്‍ ആ കടലാസ് നിക്കറിന്റെ കീശയില്‍ തിരുകി.

തന്റെ കുഞ്ഞു ട്രക്കുമെടുത്ത് മുയലിനേയും കയറ്റി താന്‍ സ്ഥിരം പാടാറുള്ള പാട്ടും ഉച്ചത്തില്‍ പാടി യാത്രതിരിച്ചു. ഇടയ്ക്കവന്‍ കീശയില്‍ തപ്പി പേപ്പര്‍ പുറത്തെടുത്ത് വായിക്കും മിസ്സിസ് സെ്റ്റല്ലാ സ്ട്രീറ്റ് നമ്പര്‍ 4 ബോക്‌സ് നമ്പര്‍ 5.... യാത്രയില്‍ പല ആവര്‍ത്തി ആ അഡ്രസ്സും വായിച്ച് പാട്ടും പാടിത്തകര്‍ത്തു പോകുന്നതിനിടയില്‍ വഴിയരികിലെ ഒരു കുഴിയില്‍ ട്രക്കുവീണ് തലകുത്തി മറിഞ്ഞു. അവനും മുയലും രണ്ടിടങ്ങളിലായി തെറിച്ചു വീണു.

വീഴ്ചയില്‍ കൂടുതുറന്ന് മുയല്‍ അടുത്തു കണ്ട വെളിമ്പറമ്പിലേയ്ക്ക് ജീവനും കൊണ്ടോടി. മുയലിന്റെ ഓട്ടം കണ്ടപ്പോള്‍ എല്ലാം മറന്ന് അവന്‍ ആര്‍ത്തു ചിരിച്ചു. അവനു ചിരിസഹിക്കാന്‍ കഴിഞ്ഞില്ല. അവന്‍ വീണ്ടും വീണ്ടും പൊട്ടിപ്പൊട്ടി ചിരിക്കുകയാണ്.

ട്രക്കുമറിഞ്ഞു മുയലോടിപ്പോയിട്ടും നിയെന്തിനാണ് ഇങ്ങനെ പൊട്ടിപ്പൊട്ടി ചിരിക്കുന്നതെന്ന് ഒരു വഴിയാത്രക്കാരന്‍ അവനോടു ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു ആ ഭ്രാന്തന്‍ മുയല്‍ ആ പറമ്പിലൂടെ ഓടിപ്പോകുന്നതു നിങ്ങള്‍ കാണുന്നില്ലേ, അതിന്റെ രസമെന്താണെന്നല്ലേ അറിയേണ്ടത്, അവനെവിടേക്കാണു പോയിക്കൊണ്ടിരിക്കുന്നതെന്ന് അവനറിഞ്ഞുകൂടാ. കാരണം ആ അഡ്രസ്സ് എന്റെ പോക്കറ്റിലാണുള്ളത്.

കഥ പറഞ്ഞു നര്‍ത്തിക്കൊണ്ട് ഗുരു പറഞ്ഞു എല്ലാ തത്ത്വശാസ്ത്രങ്ങളും ഇതുപോലെയാണ്. യാഥാര്‍ത്ഥ്യവുമായി അവയ്ക്കു ബന്ധമില്ല. തത്ത്വചിന്തകന്മാര്‍ വിചാരിക്കുന്നത് അവര്‍ക്ക് ദൈവത്തിന്റെ മേല്‍വിലാസമറിയാമെന്നാണ്. എന്നാല്‍ അവര്‍ക്കതറിയില്ല, അവര്‍ക്കറിയാവുന്നതെല്ലാം അവരുടെ ഭ്രമകല്പനയാണ്. ജ്ഞാനികള്‍ അറിയാന്‍ പഠിക്കുന്നവരല്ല, പഠിക്കാതെ അറിയുന്നവരും അനുഭവിക്കുന്നവരുമാണ്.

Ads by Google
സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ഓര്‍ഗനൈസിംഗ് സെക്രട്ടറി, ശാന്തിഗിരി ആശ്രമം
സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ഓര്‍ഗനൈസിംഗ് സെക്രട്ടറി, ശാന്തിഗിരി ആശ്രമം
Thursday 06 Apr 2017 03.36 PM
TRENDING NOW