Saturday, January 20, 2018 Last Updated 4 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 06 Apr 2017 03.07 PM

സ്‌കോര്‍പിയോ അഡ്വഞ്ചര്‍ എഡിഷന്‍ ഇന്ത്യയില്‍ എത്തി

uploads/news/2017/04/97051/auto.jpg

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് സ്‌കോര്‍പിയോ അഡ്വഞ്ചര്‍ എഡിഷന്‍ ഇന്ത്യയില്‍ എത്തി. മുന്‍ മോഡലിനെ അപേക്ഷിച്ച് രൂപത്തില്‍ ചെറു മാറ്റങ്ങളുമായിട്ടാണ് പുത്തന്‍ അഡ്വഞ്ചര്‍ മോഡല്‍ എത്തിയിരിക്കുന്നത്.

പുതിയ ടെയില്‍ലാമ്പ് ഡിസൈനും ഇരുവശങ്ങളിലെ അഡ്വഞ്ചര്‍ ഗ്രാഫിക്‌സും ഇന്‍ഡിക്കേറ്റര്‍ ലൈറ്റ് ഉള്‍പ്പെട്ട മിററും ലെതര്‍ സീറ്റുകളും വാഹനത്തിന് സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നു. പുതിയ ഗണ്‍ മെറ്റല്‍ അലോയി വീലാണ് പുറം മോഡിയിലെ വാഹനത്തിന്റെ മറ്റൊരു പ്രധാന പ്രത്യേകത. മിസ്റ്റ് സില്‍വര്‍, വൈറ്റ് ഡ്യുവല്‍ ടോണ്‍ എക്‌സ്റ്റീരിയര്‍ നിറങ്ങളിലാണ് വാഹനം നിരത്തിലെത്തുന്നത്.

120 ബിഎച്ച്പി കരുത്തും 280 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റര്‍ ടര്‍ബ്ബോ ചാര്‍ജ്ഡ് m-Hawk ഡീഡല്‍ എഞ്ചിനാണ് മഹീന്ദ്ര സ്‌കോര്‍പിയോ അഡ്വഞ്ചര്‍ എത്തുന്നത്. 13.1 ലക്ഷം രൂപ മൂതല്‍ 14.2 ലക്ഷം വരെയാണ് ഡല്‍ഹി എക്‌സ്‌ഷോറും വില.

Ads by Google
TRENDING NOW