Wednesday, May 24, 2017 Last Updated 24 Min 20 Sec ago English Edition
Todays E paper
Thursday 06 Apr 2017 01.49 PM

12 ഗോള്‍ ജയം സംശയത്തിന്റെ നിഴലില്‍; ബാഴ്‌സിലോണ ഒത്തുകളി ആരോപണത്തില്‍

uploads/news/2017/04/97047/barcilona.jpg

സ്പാനിഷ് തേഡ് ടയര്‍ ടൂര്‍ണമെന്റാണെങ്കിലും എതിരാളികളായ എല്‍ഡെന്‍സിനെ 12-0 ന് ബാഴ്‌സിലോണ തോല്‍പ്പിച്ചപ്പോള്‍ ആര്‍ക്കും അത് അത്ര കൗതുകമായി തോന്നിയിരുന്നില്ല. ബാഴ്‌സിലോണയല്ലെ ഇതിനുമപ്പുറം ചെയ്യുമെന്നായിരുന്നു സംസാരം. എന്നാല്‍ ആ കളി ഒത്തുകളിയായിരുന്നു എന്ന ആരോപണം കേട്ടാല്‍ ചിലപ്പോള്‍ എല്ലാവരും ഒന്നു ഞെട്ടുക തന്നെ ചെയ്യും.

ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത് എല്‍ഡന്‍സിന്റെ കളിക്കാരനായ ഷെയ്ഖ് സാഡ് തന്നെയാണ്. ഇയാള്‍ അന്ന് കളിക്കാനിറങ്ങിയിരുന്നില്ല. നാലു കളിക്കാര്‍ ഈ ഒത്തുകളിയുടെ ഭാഗമായിട്ടുണ്ടെന്നും എന്തു സംഭവിച്ചാലും തനിക്ക് ഒന്നുമില്ലെന്നും അവരുടെ പേരുകള്‍ വേണ്ടിവന്നാല്‍ പുറത്തുവിടാന്‍ തയ്യാറാണെന്നും ഒരു റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഷെയ്ക്ക് സാഡ് പറഞ്ഞു.

അതേസമയം ബാഴ്‌സിലോണ ബി കളിക്കാര്‍ ഈ വിവരം അറിയാന്‍ ഇടയില്ലെന്നും അവര്‍ സാധാരണ ചെയ്യുന്നത് പോലെ ചെയ്തിരിക്കാമെന്നും പറഞ്ഞു. ഈ നാലു കളിക്കാര്‍ ഒത്തുകളിയില്‍ ഉള്‍പ്പെട്ടു എന്നു സംശയിക്കാവുന്ന ചില കാര്യങ്ങള്‍ കണ്ടിരുന്നു. കളി തുടങ്ങുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പ് വരെ താന്‍ ടീമില്‍ ഉണ്ടായിരുന്നു. എന്നാല്‍ അവസാന ലൈനപ്പില്‍ താന്‍ ഉണ്ടായിരുന്നില്ല. ഒരു സഹകളിക്കാരന്‍ ഈ കളി ഒത്തുകളിയാക്കയിരിക്കുകയാണ്. കളിച്ചാല്‍ ഗോളടിക്കാതിരിക്കണം. കോച്ചിനും കളിക്കാര്‍ക്കും ഇക്കാര്യം അറിയാമെന്ന് തീര്‍ച്ചയാണെന്ന് ഇയാള്‍ പറഞ്ഞു. കോച്ച് തന്നെ വിളിച്ചപ്പോള്‍ തനിക്ക് താല്‍പ്പര്യമില്ലെന്നു പറഞ്ഞു.

ബഞ്ചിലാണ് ഇരിക്കുന്നതെങ്കില്‍ ഇക്കാര്യം പുറത്തുവിടരുതെന്നും കളിക്കാര്‍ പറഞ്ഞതായി ഇയാള്‍ വ്യക്തമാക്കി. കണക്കുകള്‍ പ്രകാരം ടയര്‍ നാലിലേക്ക് ബാഴ്‌സിലോണ വീണു പോകുമായിരുന്നു. തുടര്‍ച്ചയായ പരാജയവും സമനിലയും നിറം കെടുത്തിയ ബാഴ്‌സിലോണയ്ക്ക് ബാക്കിയുള്ള ആറു മത്സരങ്ങളിലും ജയിക്കുന്നതിന് പുറമേ ഗോളുകള്‍ അടിച്ചു കുട്ടുകയും ചെയ്യണമായിരുന്നു.

ഏഴ് പരിശീലകര്‍ 52 കളിക്കാരെ മാറിമാറി പരീക്ഷിക്കുകയും മൂന്ന് പ്രസിഡന്റുമാര്‍ വരികയും ചെയ്ത ഒരു ക്‌ളബ്ബ് വളരെ താഴെയാണെന്ന് ആര്‍ക്കാണ് ചിന്തിക്കാന്‍ കഴിയാത്തത്. വെറും 30 മിനിറ്റിനകം 7-0 എന്ന് സ്‌കോര്‍ വരുന്നത് അത്ഭുതമാണ്. ഇത്രയും നടന്നിട്ടും കളിയില്‍ ഉടനീളം ഒരു സബ്‌സ്റ്റിറ്റിയൂഷന്‍ പോലും ടീം നടത്തിയിരുന്നില്ല. കളി പൂര്‍ത്തിയാകുമ്പോള്‍ 12 ഗോളായിരുന്നു വഴങ്ങിയത്.

Ads by Google
TRENDING NOW