Saturday, November 25, 2017 Last Updated 11 Min 0 Sec ago English Edition
Todays E paper
Ads by Google
Thursday 06 Apr 2017 12.56 PM

മുത്തലാക്ക് വീണ്ടും വിവാദമാകുന്നു; സ്പീഡ് പോസ്റ്റിലൂടെ വിവാഹമോചനം; പത്രത്തില്‍ പരസ്യം ചെയ്തു മൊഴിചൊല്ലല്‍...!!

uploads/news/2017/04/97036/talaque-speedppost.jpg

കാണ്‍പൂര്‍: വിവാഹമോചനത്തിനുള്ള എളുപ്പ വഴിയായി ഇസ്‌ളാമികള്‍ സ്വീകരിക്കുന്ന മുത്തലാക്കിനെതിരേ പ്രതിഷേധം ശക്തമാകുന്നു. ഫോണിലൂടെ മുത്തലാക്ക് ചൊല്ലിയതിന്റെ പേരില്‍ യുവതി സഹായം തേടി പ്രധാനമന്ത്രിയെ സമീപിച്ചു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ കാണ്‍പൂരില്‍ ഒരു ബിസിനസുകാരന്‍ തലാക്ക് ചൊല്ലാന്‍ തെരഞ്ഞെടുത്തത് സ്പീഡ്‌പോസ്റ്റും സൗദിയിലുള്ള ഒരാള്‍ തെരഞ്ഞെടുത്ത വഴി പത്രത്തില്‍ പരസ്യം കൊടുക്കലുമായിരുന്നു. രണ്ടു പേരും നീതി തേടി രംഗത്തെത്തി.

കാണ്‍പൂരില്‍ സ്പീഡ്‌പോസ്റ്റ് തലാക്കിന് ഇരയായ യുവതി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പ്രധാനമന്ത്രി മോഡിയുടെയും വാതിലില്‍ മുട്ടുകയാണ്. വിവാഹം കഴിഞ്ഞ് മൂന്ന് മാസമേ ആയിട്ടുള്ളൂ. 2016 നവംബറിലാണ് ബിസിനസുകാരന്‍ നസീര്‍ ഖാന്‍ ആലിയാ സിദ്ദിഖിയെ വിവാഹം കഴിച്ചത്. 2017 ജനുവരിയില്‍ മൂന്ന് വിവാഹ മോചന പേപ്പറുകള്‍ സ്പീഡ്‌പോസ്റ്റില്‍ അയച്ചു കൊടുക്കുകയായിരുന്നു. 2014 ല്‍ തന്നെ മറ്റൊരു യുവതിയെ കല്യാണം കഴിച്ച ഖാന്‍ സ്ത്രീധനത്തിന് വേണ്ടി തന്നെ വീണ്ടും വിവാഹം ചെയ്യുകയായിരുന്നെന്നാണ് യുവതി പരാതി നല്‍കിയത്.

അയാള്‍ക്ക് തന്റെ കുടുംബം ഒരു സ്വിഫ്റ്റ് കാര്‍ സമ്മാനമായി നല്‍കി. എന്നാല്‍ വിവാഹ ശേഷമുള്ള ആദ്യ ചടങ്ങില്‍ തന്നെ വലിയ കാര്‍ വേണമെന്ന് ആവശ്യപ്പെട്ടു. ഭര്‍ത്താവിനെതിരേ പരാതി നല്‍കിയതിന് ഖാന്റെ കുടുംബം ഭീഷണിപ്പെടുത്തുന്നു എന്നും അലിയ ആരോപിക്കുന്നുണ്ട്. സ്പീഡ് പോസ്റ്റു വഴി എങ്ങിനെ മുത്തലാക്ക് നടപ്പാകുമെന്ന് ഇവര്‍ ചോദിക്കുന്നു. താന്‍ യുപി മന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും മുന്നിലേക്ക് നീതി തേടി പോകാന്‍ പോകുകയാണെന്നും പറഞ്ഞു.

ഹൈദരാബാദുകാരിയെയാണ് സൗദി അറേബ്യയിലുള്ള ഭര്‍ത്താവ് പത്രപ്പരസ്യം വഴി മൊഴി ചൊല്ലിയത്. മുഹമ്മദ് മുസ്താഖുദ്ദീന്‍ എന്നയാള്‍ ഹൈദരാബാദുകാരിയായ 25 കാരിയെയാണ് ബന്ധം വേര്‍പെടുത്തിയത്. പത്രപ്പരസ്യത്തിന് പിന്നാലെ യുവതിയെ വിളിച്ച് അഭിഭാഷകന്‍ ബന്ധം വേര്‍പെടുത്തിയ വിവരം അറിയിക്കുകയും ചെയ്തു. വിവാഹമോചനം അംഗീകരിക്കില്ലെന്ന് കാണിച്ച് യുവതി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 2015 ല്‍ 20 ലക്ഷം രൂപ സ്ത്രീധനം വാങ്ങി വിവാഹം കഴിച്ച ഇവര്‍ക്ക് 10 മാസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞുണ്ട്. വിവാഹശേഷം യുവതി ഭര്‍ത്താവിനൊപ്പം സൗദിയില്‍ ആയിരുന്നു. രണ്ടു മാസം മുമ്പാണ് നാട്ടില്‍ മാതാപിതാക്കളുടെ അരികില്‍ ദമ്പതികള്‍ തിരിച്ചെത്തിയത്. മൂന്നാഴ്ച കഴിഞ്ഞ് ഭര്‍ത്താവ് മുങ്ങുകയും ചെയ്തു. പിന്നീട് ഇയാളെ ഫോണില്‍ പോലും ബന്ധപ്പെടാന്‍ കഴിയുമായിരുന്നില്ല.

മുത്തലാക്ക് ക്രൂരമായ ആചാരമാണെന്ന് 2016 ഡിസംബറില്‍ അലഹാബാദ് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. മുസ്‌ളീം യുവതികള്‍ക്ക് കൂടി നീതി കിട്ടുന്ന വിധത്തില്‍ ഇസ്‌ളാമിക വ്യക്തിഗത നിയമ ബോര്‍ഡ് ഇക്കാര്യം പരിശോധിക്കുന്നതിനെ കുറിച്ച് ചിന്തിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഖുറാന്‍ അനുശാസിക്കുന്ന നിയമമാണ് മുത്തലാക്കെന്നും അത് ലംഘിക്കുന്നത് ഖുറാനെയും അതിലൂടെ അള്ളാഹുവിന്റെ ശാസനകളെയും ലംഘിക്കലായി മാറുമെന്നായിരുന്നു ഇതിന് ഇസ്‌ളാമിക ബോര്‍ഡ് നല്‍കിയ മറുപടി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW