Wednesday, September 20, 2017 Last Updated 35 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 06 Apr 2017 12.48 PM

'വി' മാജിക്കുമായി അജിത്ത് കുമാര്‍ വീണ്ടും

uploads/news/2017/04/97032/ajith-kumar.jpg

വീണ്ടും ഒരു വി മാജിക്കുമായി സ്വന്തം തല അജിത് കുമാര്‍. താരത്തെ നായകനാക്കി സിരുതൈ ശിവ ഒരുക്കുന്ന വിവേകം എന്ന ചിത്രം കൂടി പുറത്തിറങ്ങുമ്പോഴാണ് രസകരമായ ഈ സാമ്യത പുറത്തുവരുന്നത്. ഇതിന് മുന്‍പ് ഇതേ സംവിധായകന്‍ ഒരുക്കിയിരുന്ന രണ്ട് ചിത്രങ്ങളുടെ പേരും തുടങ്ങിയിരുന്നത് വിയില്‍ തന്നെയാണ്. വീരം, വേതാളം ദാ ഇപ്പോള്‍ വിവേകം.

തീര്‍ന്നില്ല കൗതുകം, കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. വിവേക് എന്നാണ് നായകന്റെ പേര്. അവിടെയും വി തന്നെ വന്നു. ആദ്യ ചിത്രമായ വീരത്തില്‍ തലയുടെ പേരും തുടങ്ങുന്നത് വിനായകത്തില്‍. എന്നാല്‍ വേതാളത്തില്‍ ഗണേഷ് എന്നായിരുന്നു. എങ്കിലും വേതാളം എന്ന പേരിലാണ് കഥാപാത്രം അറിയപ്പെടുന്നത് എന്നും പ്രത്യേകതയുണ്ട്.

എങ്കിലും ഈ കൗതുകത്തിന്റെ സന്തോഷത്തിലാണ് താരത്തിന്റെ ആരാധകര്‍. ഇത് സംവിധായകന്‍ മനപ്പൂര്‍വ്വം ചെയ്യുന്നതാണോ അതോ സ്വാഭാവികമാണോ എന്നസംശയത്തിലാണ് കോളീവുഡ്. ഇതേ അക്ഷരത്തില്‍ ആരംഭിക്കുന്ന ആദ്യ രണ്ടു ചിത്രങ്ങളും വന്‍ വിജയമായിരുന്നു. അതിനാല്‍ തന്നെ ഇത്തവണയും ഇത് ആവര്‍ത്തിക്കും എന്ന വിശ്വാസത്തിലാണ് ആരാധകരുള്ളത്.

Ads by Google
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW