Wednesday, January 17, 2018 Last Updated 3 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 06 Apr 2017 12.42 PM

പാക് ദേശീയ ഗാനം ആലപിച്ച കശ്മീരിലെ ക്രിക്കറ്റ് ടീമിനെതിരെ കേസ്

uploads/news/2017/04/97028/kshmir.jpg

ശ്രീനഗര്‍ : മത്സരത്തിന് മുന്‍പ് പാക് ദേശീയഗാനം പാടിയെന്ന് ആരോപിച്ച് കശ്മീരിലെ പ്രാദേശിക ടീമിനെതിരെ പോലീസ് കേസ്. ഗാന്ദേര്‍ബാള്‍ ജില്ലയിലെ വുസാനിയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

പാകിസ്ഥാന്‍ ടീമിന്റെ ജഴ്‌സി അണിഞ്ഞാണ് കളത്തില്‍ എത്തിയത്. മത്സരത്തിന് മുന്‍പ് പാക് ദേശീയഗാനം ആലപിക്കുകയും ചെയ്തു. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് സംഭവം വിവാദമായിരിക്കുന്നത്.

തുടര്‍ന്ന് ടീമിനെ സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി വിശദീകരണം ചോദിച്ചതായും കേസ് രജിസ്റ്റര്‍ ചെയ്തതായുമാണ് റിപ്പോര്‍ട്ട്. മുന്‍പും ഇത്തരം സംഭവങ്ങള്‍ കശ്മീരില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

Ads by Google
Thursday 06 Apr 2017 12.42 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW