Tuesday, July 25, 2017 Last Updated 2 Min 31 Sec ago English Edition
Todays E paper
Thursday 06 Apr 2017 12.19 PM

ഫിഫ ലോകകപ്പ് : തൊഴിലാളി ക്ഷേമപ്രവര്‍ത്തനങ്ങളില്‍ ഖത്തറിന് പ്രശംസ

uploads/news/2017/04/97020/gulf060417d.jpg

ദോഹ: 2022 ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട നിര്‍മാണ മേഖലയിലെ തൊഴിലാളികള്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഖത്തറിന് പ്രശംസ. സ്വതന്ത്ര ഏജന്‍സിയായ ഇംപാക്ട് ലിമിറ്റഡ് പ്രസിദ്ധീകരിച്ചു ആദ്യ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് തൊഴില്‍ ക്ഷേമകാര്യങ്ങളില്‍ ഖത്തറിന്‍റെ മികച്ച സമീപനത്തെ പ്രശംസിചിരിക്കുന്നത് . സുപ്രീം കമ്മിറ്റിയുടെ പദ്ധതികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന 15,000 തൊഴിലാളികളിലും ക്ഷേമ മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ആരോഗ്യവും സുരക്ഷയും സംബന്ധിച്ച തൊഴില്‍ സാഹചര്യം, കരാര്‍, ഭരണനിര്‍വഹണം, ജീവിത സാഹചര്യം, താമസ സൗകര്യം, ഭക്ഷണം, ആരോഗ്യ പരിചരണം, ഫസിലിറ്റി മാനേജ്‌മെന്റ് എന്നിവിടങ്ങളിലെല്ലാം കമ്പനികള്‍ തൊഴിലാളി ക്ഷേമ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നുവെന്നും മധ്യപൂര്‍വ മേഖലയിലെ ആദ്യ ഫിഫ ലോകകപ്പിലെ സ്റ്റേഡിയം നിര്‍മാണ തൊഴിലാളികളെ സംരക്ഷിക്കുന്നതിലുള്ള സുപ്രീം കമ്മിറ്റിയുടെ പ്രതിജ്ഞാബദ്ധത പ്രതിഫലിക്കുന്നതാണ് റിപ്പോര്‍ട്ടെന്ന് സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസ്സന്‍ അല്‍ തവാദി പറഞ്ഞു.

തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാനായി സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി നിര്‍ദേശിച്ചിരിക്കുന്ന തൊഴിലാളി ക്ഷേമ മാനദണ്ഡങ്ങള്‍ കമ്പനികള്‍ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനുമാണ് സ്വതന്ത്ര ഏജന്‍സിയായ ഇംപാക്ട് ലിമിറ്റഡിനെ ഖത്തര്‍ നിയമിച്ചത്.

നിര്‍മാണസ്ഥലങ്ങളിലെ തൊഴിലാളികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളുംഏജന്‍സിപരിശോധിക്കും. ലോകകപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാകുന്നതിനായാണ് സ്വതന്ത്ര നിരീക്ഷണത്തിനായി മൂന്നാം കക്ഷിയെ നിയമിച്ചത്.



മുഹമ്മദ്‌ ഷഫീക് അറക്കല്‍

Ads by Google
Thursday 06 Apr 2017 12.19 PM
YOU MAY BE INTERESTED
TRENDING NOW