Wednesday, April 25, 2018 Last Updated 12 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 06 Apr 2017 11.57 AM

ഇന്ത്യന്‍ എന്‍ജിനിയര്‍ ഹൈബ്രിഡ് വിമാനം നിര്‍മ്മിക്കുന്നു

uploads/news/2017/04/97015/hybrid-flight.jpg
ഹൈബ്രിഡ് വിമാനത്തിന്റെ ചിത്രം

ന്യൂഡല്‍ഹി : ഇന്ത്യന്‍ യുവഎന്‍ജിനിയര്‍ അമേരിക്കയ്ക്ക് വേണ്ടി ഹൈബ്രിഡ് വിമാനം നിര്‍മ്മിക്കുന്നു. ഡല്‍ഹി ഐഐടിയില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനിയറിങ് പഠിച്ചിറങ്ങിയ ആശിഷ് കുമാറാണ് ഇത്തരത്തില്‍ പുതിയ ആശയവുമായി രംഗത്ത് വന്നിരിക്കുന്നത്. 20 പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാവുന്ന വിമാനമാണ് ആദ്യഘട്ടത്തില്‍ ഇദ്ദേഹം നിര്‍മ്മിക്കുവാന്‍ ഒരുങ്ങുന്നത്.

2020തോടെ 1,100 കിലോ മീറ്റര്‍ ദൂരം താണ്ടാന്‍ ശേഷിയുള്ള വിമാനവും 2030തോടെ 1,600 കിലോ മീറ്റര്‍ ആക്കി ഉയര്‍ത്തുവാനുമാണ് ഉദ്ദേശിക്കുന്നത്. വാണിജ്യ അടിസ്ഥാനത്തിലാണ് ഇവ നിര്‍മ്മിക്കുന്നത്. ഐഐടിക്ക് ശേഷം കോനെല്‍ സര്‍വകലാശാലയില്‍ നിന്നും മെക്കാനിക്കലിലും എയറോസ്‌പേസ് എഞ്ചിനിയറിങ്ങിലും പിഎച്ഡിയും ഇദ്ദേഹം നേടിയിരുന്നു.

മറ്റ് എയര്‍ലൈന്‍സിനേക്കാലും ലാഭത്തിലായിരിക്കും തങ്ങളുടെ വിമാനമെന്നും കുമാര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇന്നുള്ള മറ്റു വിമാനങ്ങളുടെ വേഗത ഇതിന് ലഭിക്കില്ല. ഇവ ചെറു ഉപയോഗങ്ങള്‍ക്കായുള്ളവയാണെന്നും അദ്ദേഹം പറഞ്ഞു.

2013ലാണ് ഇത്തരത്തില്‍ ചെറിയ ഒരു ഹൈബ്രിഡ് വിമാനം നിര്‍മ്മിച്ചത്. ചെറു സഞ്ചാരങ്ങള്‍ക്കാണ് ഇവ കൂടുതലായും ഉപയോഗിക്കുന്നത്. 1000 മൈല്‍ സഞ്ചരിക്കുന്ന വിമാനം നിര്‍മ്മിക്കുവാനാണ് കമ്പനി പദ്ധതിയിടുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW