Monday, August 21, 2017 Last Updated 1 Min 41 Sec ago English Edition
Todays E paper
Thursday 06 Apr 2017 11.23 AM

ഭരണാധികാരികള്‍ക്ക് ഉദ്യോഗസ്ഥരെ നിലയ്ക്കു നിര്‍ത്താന്‍ കഴിയണം; ആഞ്ഞടിച്ച് കാനം

uploads/news/2017/04/97008/kanam.jpg

തിരുവനന്തപുരം : ജിഷ്ണുവിന്റെ അമ്മയ്ക്കു നേരെ ഉണ്ടായ പോലീസ് സമീപനത്തില്‍ പ്രതിഷേധിച്ച് ഡിജിപിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. ജിഷ്ണുവിന്റെ കുടുംബത്തിന് നേര്‍ക്കുണ്ടായ പോലീസ് നടപടി സര്‍ക്കാരിന് അപമാനകരമാണ്. ഇത് സാമാന്യ ബുദ്ധിയുടെ പ്രശ്‌നമാണെന്നും ഭരണാധികാരികള്‍ക്ക് ഉദ്യോഗസ്ഥരെ നിലയ്ക്കു നിര്‍ത്താന്‍ കഴിയണമെന്നും കാനം പറഞ്ഞു.

തെരഞ്ഞെടുപ്പ് സമരത്ത് പ്രതിപക്ഷത്തിന് ഒരു ആയുധം നല്‍കിയെന്നും പോലീസിന് ഇക്കാര്യത്തില്‍ സാമാധ്യ യുക്തി പ്രയോഗിക്കാമായിരുന്നുവെന്നും കാനം പറഞ്ഞു. പോലീസിന്റെ വീഴ്ച സംബന്ധിച്ച വിഷയത്തില്‍ കോടിയേരിയുമായി സംസാരിക്കും.

ജിഷ്ണുവിന്റെ കുടുംബത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇറങ്ങിച്ചെന്ന് സ്വീകരിക്കണമായിരുന്നു. എങ്കില്‍ ഇപ്പോള്‍ വിമര്‍ശനം ഉന്നയിക്കുന്നവര്‍ പ്രശംസകള്‍ കൊണ്ട് മൂടിയേനേയെന്നും കാനം പറഞ്ഞു. സമൂഹമാധ്യമത്തിലൂടെ പുറത്തു വിട്ട കുറിപ്പിലും ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു നേരെ കാനം ആരോപണം ഉന്നയിച്ചിരുന്നു.

Ads by Google
TRENDING NOW