Tuesday, November 21, 2017 Last Updated 43 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 06 Apr 2017 10.51 AM

കെട്ടാന്‍ പെണ്ണില്ല, പ്രേമനൈരാശ്യവും ബാക്കി: ഒടുവില്‍ 'റോബോര്‍ട്ട് വധു'വിന് വരന്‍ താലിചാര്‍ത്തി

uploads/news/2017/04/97005/robot.jpg

ബീജീംഗ്: കെട്ടാന്‍ പെണ്ണില്ലാത്തതിനാല്‍ റോബേര്‍ട്ട് വധുവിനു യുവാവ് താലിചാര്‍ത്തി. ചൈനയിലെ ഹാങ്‌സൂ പ്രവിശ്യയിലാണ് വേറിട്ട സംഭവം ഉണ്ടായത്. എന്‍ജീയറായ സിങ് ജിയാജിയ ആണ് യിങ് യിങ് എന്ന റോബോര്‍ട്ട് വധുവിനെ ഉണ്ടാക്കി താലിചാര്‍ത്തിയത്.

കഴിഞ്ഞ ഡിസംബറിലാണ് തന്റെ ആഗ്രഹത്തിനും സങ്കല്പത്തിനുമൊത്തുള്ള ഒരു റോബോട്ട് വധുവിനെ കൃത്രിമ ബുദ്ധിയില്‍ വിദഗ്ദ്ധ പരിശീലനം നേടിയ സിങ് ഒരുക്കാന്‍ തുടങ്ങിയത്. തന്റെ മനസിലുള്ള ഭാവി വധുവിന്റെ രൂപത്തില്‍ മെനഞ്ഞെടുത്ത അഴകളവുകള്‍ ഒത്ത ഒരു പെണ്ണ് ദിവസങ്ങള്‍ക്കുള്ളില്‍ റെഡി.

പക്ഷെ റോബോട്ട് ഭാര്യയുടെ ബുദ്ധി അത്രയ്ക്കങ്ങ് വിസിച്ചിട്ടില്ല. ചൈനീസ് അക്ഷരങ്ങള്‍ പരിചിതമായി വരുന്നതേയുള്ളു. ചിത്രങ്ങള്‍ മനസിലാക്കും ചില വാക്കുകള്‍ പറയാനും തുടങ്ങി. തന്റെ ഭാര്യയെ പക്ഷെ ഭര്‍ത്താവ് എടുത്തുകൊണ്ട് നടക്കണം. അതൊന്നും ഒരു കുറച്ചിലായി സിങ്് കരുതിയിട്ടില്ല. അടുത്ത അപ് ഗ്രേഡ് നടത്തുന്നതോടെ തന്റെ പ്രിയതമ നടക്കുമെന്നാണ് സിങിന്റെ വിശ്വാസം.

മാര്‍ച്ച് 31 നു ക്ഷണിക്കപ്പെട്ട അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളേയും സാക്ഷി നിര്‍ത്തി സിങ് യിങിനെ താലി ചാര്‍ത്തി. പ്രിയതമയുടെ രഹസ്യം ചൈന മോര്‍ണിംഗ് പോസ്റ്റ് ആണ് പുറത്തുവിട്ടത്. ചൈനയില്‍ 115 ആണുങ്ങള്‍ക്ക് 100 പെണ്ണുങ്ങള്‍ എന്നതാണ് കണക്ക്. പെണ്ണുങ്ങളെ കിട്ടാനില്ലെന്ന് ചുരുക്കം.

പെണ്ണിനെ പുറത്തു ജോലിക്ക് വിടാന്‍ താല്പര്യമില്ലെന്ന കാര്യം ഭര്‍ത്താവ് ഇപ്പഴെ വ്യക്തമാക്കയിട്ടുണ്ട്. തങ്ങളുടെ ഇഷ്ടത്തിനൊത്തുള്ള പങ്കാളിയെ സൃഷ്ടിച്ചെടുക്കാമെന്ന വാര്‍ത്തയ്ക്ക് വന്‍ പ്രചരണമാണ്. വിവാഹമോചനത്തിനും ഇവള്‍ എതിരു പറയില്ല. ഒര ബാറ്ററി ഊരയാല്‍ മതി ആ ബന്ധം അവസാനിക്കും.

Ads by Google
Thursday 06 Apr 2017 10.51 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW