Sunday, November 19, 2017 Last Updated 30 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 06 Apr 2017 09.20 AM

യുവിയുടെ മടങ്ങിവരവും ; അഫ്ഗാന്‍താരം റാഷിദിന്റെ അരങ്ങേറ്റവും; സണ്‍ റൈസേഴ്‌സ് ഉദിച്ചു തുടങ്ങി

uploads/news/2017/04/96998/sun-risers.jpg

ന്യൂഡല്‍ഹി: ആദ്യ മത്സരത്തില്‍ കരുത്തുറ്റ എതിരാളികളായ റോയന്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിനെ മറിച്ച് സണ്‍ റൈസേഴ്‌സ് ഐപിഎല്ലില്‍ കത്തിത്തുടങ്ങി. യുവ് രാജ് സിംഗിന്റെ മടങ്ങിവരവും അഫ്ഗാന്‍ താരം റാഷിദിന്റെ അരങ്ങേറ്റവും ഉജ്വലമാകുക കൂടി ചെയ്തപ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സിന് 35 റണ്‍സിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. കോഹ്‌ലിയും എബിഡിവിലിയേഴ്‌സും കളിക്കാതിരുന്നത് തിരിച്ചടിയുമായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനായി അയയ്ക്കപ്പെട്ട സണ്‍റൈസേഴ്‌സ് 20 ഓവറുകളില്‍ അടിച്ചു കൂട്ടിയത് നാലു വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സായിരുന്നു. ആര്‍ സി ബിയുടെ മറുപടി 172 ല്‍ ഒതുങ്ങി. ബാറ്റിംഗില്‍ യുവ്‌രാജ്‌സിംഗ് കരിയറിലെ തന്റെ ഏറ്റവും വേഗതയേറിയ അര്‍ദ്ധശതകങ്ങളില്‍ ഒന്ന് അടിച്ചു കൂട്ടിയപ്പോള്‍ അഫ്ഗാന്‍ താരം റഷീദ് രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി. 27 പന്തുകളില്‍ യുവി 62 റണ്‍സ് അടിച്ചു കൂട്ടി. ഏഴ് ബൗണ്ടറികളും മൂന്ന് സിക്‌സറുകളും ഇന്നിംഗ്‌സിന് മാറ്റു കൂട്ടുകയും ചെയ്തു.

ഇംഗ്‌ളീഷ് താരം ഹെന്റിക്ക് 37 പന്തില്‍ 52 റണ്‍സ് എടുത്ത് ഇന്നിംഗ്‌സിന് കരുതല്‍ കൂട്ടിയപ്പോള്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ 31 പന്തില്‍ 40 റണ്‍സ്‌നേടി. നായകന്‍ വാര്‍ണര്‍ക്ക് നേടാനായത് വെറും 14 റണ്‍സായിരുന്നു. വാര്‍ണര്‍ പോയതിന് പിന്നാലെ ഹെന്റിക്കും ധവാനും ചേര്‍ന്ന് കണ്ടെത്തിയ 74 റണ്‍സ് കൂട്ടുകെട്ട് സണ്‍ റൈസേഴ്‌സിന് അടിത്തറയായി. ധവാന്‍ മടങ്ങിയ ശേഷം യുവിയുമായി കൂട്ടുകെട്ട് ഉണ്ടാക്കിയ ഹെന്റിക്ക് 58 റണ്‍സ് കൂട്ടുകെട്ടും ഉണ്ടാക്കി. ഓവര്‍ 15 ല്‍ എത്തുമ്പോള്‍ സ്‌കോര്‍ 150 റണ്‍സായിരുന്നു. പിന്നീട് യുവി തകര്‍ത്തടിക്കുകയായിരുന്നു.

മറുവശത്ത് കോഹ്‌ലയും എബി ഡിവിലിയേഴ്‌സും ഇല്ലാതെയിറങ്ങിയ ആര്‍സിബി യ്ക്ക് ടോപ് സ്‌കോറര്‍ ക്രിസ് ഗെയിലായിരുന്നു. 21 പന്തില്‍ 32 റണ്‍സ് ഗെയ്ല്‍ നേടി. ഹെഡ് 30, യാദവ് 31 എന്നിവര്‍ കൂടി പൊരുതിയെങ്കിലും 172 ന് അപ്പുറത്തേക്ക് കടക്കാന്‍ സണ്‍റൈസേഴ്‌സ് ബൗളര്‍മാര്‍ സമ്മതിച്ചില്ല. നെഹ്‌റ, ബി കുമാര്‍, റഷീദ് ഖാന്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം കണ്ടെത്തി. അഫ്ഗാന്‍ താരമായ റഷീദ് ഖാന്‍ നാല് ഓവറില്‍ 36 റണ്‍സ് വഴങ്ങിയാണ് രണ്ടു വിക്കറ്റ് നേടിയത്.

Ads by Google
TRENDING NOW