Saturday, July 22, 2017 Last Updated 0 Min 57 Sec ago English Edition
Todays E paper
Thursday 06 Apr 2017 07.52 AM

സ്റ്റിങ് ഓപ്പറേഷന്‍ എന്ന വലിയ ആയുധം, കുടുങ്ങിയവര്‍ നിരവധി; സല്‍മാന്‍ - ഐശ്വര്യ ശബ്ദരേഖ മുതല്‍ നിത്യാനന്ദയുടേയും വരുണ്‍ഗാന്ധിയുടെയും കിടപ്പറ വരെ

uploads/news/2017/04/96992/sting.jpg

ആകോണ്‍ സ്റ്റിങ്

അമേരിക്കയിലെ തുച്ഛ വരുമാനക്കാരായ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി നിലകൊണ്ട അസോസിയേഷനുകളുടെ കൂട്ടായ്മ. അതായിരുന്നു ആകോണ്‍.

വോട്ടര്‍ രജിസ്‌ട്രേഷന്‍, കുറഞ്ഞ ചെലവില്‍ പാര്‍പ്പിടം തുടങ്ങി ഒട്ടേറെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച ആകോണ്‍ സ്റ്റിങ് കുടുക്കില്‍ അകപ്പെട്ടത് തികച്ചും അപ്രതീക്ഷിതമായായിരുന്നു. യുവ കണ്‍സര്‍വേറ്റിവ് ആക്ടിവിസ്റ്റായ ജെയിംസ് ഒ. നീഫും ജേണലിസം വിദ്യാര്‍ഥിനിയായ ഹന്ന ഗില്‍സുമായിരുന്നു ഓപ്പറേഷനു പിന്നില്‍.

അഭിസാരികയുടെയും കൂട്ടിക്കൊടുപ്പുകാരന്റെയും വേഷത്തില്‍ ആകോണ്‍ പ്രവര്‍ത്തകരെ സമീപിച്ച ഇവര്‍ ഒളിക്യാമറ ഓപ്പറേഷന്‍ നടത്തി. വേശ്യാലയത്തിനുവേണ്ടി സാമ്പത്തിക സഹായം നല്‍കാന്‍ ആവശ്യപ്പെട്ട ഇവരോട് വേശ്യാവൃത്തി എങ്ങനെ രഹസ്യമാക്കിവയ്ക്കണമെന്നും എങ്ങനെ നികുതി വെട്ടിപ്പു നടത്താമെന്നുമൊക്കെ ആകോണ്‍ പ്രവര്‍ത്തകര്‍ ഉപദേശിക്കുന്നതായ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സര്‍ക്കാരും വ്യക്തികളും ആകോണിനുള്ള സഹായം നിര്‍ത്തിവച്ചു. ഒടുവില്‍ ആകോണ്‍ തന്നെ പൂട്ടിക്കെട്ടേണ്ട സ്ഥിതിയും വന്നു.

സെനറ്റര്‍ ലാറി ക്രെഗ്

2007 ജൂണ്‍ 11. ഐദുഹോ സെനറ്റര്‍ ലാറി ക്രെഗ് പോലീസിന്റെ ഒളിക്യമാറ ഓപ്പറേഷനില്‍ കുടുങ്ങിയത് തികച്ചും അപ്രതീക്ഷിതമായി. മിനേപോളിസ് സെന്റ് പോള്‍ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലെ ബാത്ത്‌റൂമില്‍ െലെംഗിക െവെകൃതം കാട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയത് സെര്‍ജന്റ് ഡാവേ കര്‍സ്‌നിയ എന്ന പോലീസ് ഉദ്യോഗസ്ഥനായിരുന്നു.

സാറാ ഫെര്‍ഗൂസന്‍

യോര്‍ക്ക് രാജകുമാരന്‍ പ്രിന്‍സ് ആന്‍ഡ്രുവിന്റെ മുന്‍ പത്‌നി സാറാ ഫെര്‍ഗൂസന്‍ കുടുക്കിലായതും ഒരു ഒളിക്യാമറ ഓപ്പറേഷനിലൂടെയായിരുന്നു. ന്യൂസ് ഓഫ് ദ വേള്‍ഡിനു വേണ്ടി മസര്‍ മസൂദ് എന്ന മാധ്യമ പ്രവര്‍ത്തകനാണ് രാജ്യത്തെ ഞെട്ടിച്ച സ്റ്റിങ് ഓപ്പറേഷന്‍ നടത്തിയത്. ബിസിനസ് െടെക്കൂണിന്റെ വേഷത്തിലെത്തിയ മഹ്മൂദ് ഫെര്‍ഗൂസനുമായുള്ള ബിസിനസ് കൂടിക്കാഴ്ചയും ഇടപാടും തരപ്പെടുത്തിയെടുക്കാന്‍ സാറയെ സമീപിച്ചു. ഇതിന് സാറ ആവശ്യപ്പെട്ടത് അരലക്ഷം പൗണ്ട്. ഒടുവില്‍ 40,000 നല്‍കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണു പുറത്തുവന്നത്. സ്റ്റിങ് ഓപ്പറേഷനിലൂടെ ശ്രദ്ധേയനായ മഹ്മൂദ് പിന്നീട് ഫെയ്ക്ക് ഷെയ്ഖ് എന്ന പേരിലാണ് അറിയപ്പെട്ടത്. മഹ്മൂദ് എന്നത് അദ്ദേഹത്തിന്റെ യഥാര്‍ഥ പേരാണോ എന്നു പോലും വ്യക്തമല്ലതാനും.

വരുണ്‍ ഗാന്ധി

സ്ത്രീകളുമൊത്തുന്ന ബി.ജെ.പി. നേതാവ് വരുണ്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ ഈയിടെ ആഘോഷിച്ചത് ദേശീയ മാധ്യമങ്ങളാണ്. ആയുധ വ്യാപാരി അഭിഷേക് വര്‍മയാണ് വരുണിനെ സ്ത്രീകളെ ഉപയോഗിച്ചു കുരുക്കിയതെന്നായിരുന്നു വെളിപ്പെടുത്തല്‍. പ്രധാനമന്ത്രിയുടെ ഓഫീസിലെ രഹസ്യങ്ങള്‍ സ്ത്രീകള്‍ക്കു വരുണ്‍ ചേര്‍ത്തി നല്‍കിയെന്നായിരുന്നു ആരോപണം. ബി.ജെ.പിയുടെ യു.പി. നേതൃനിരയിലേക്കു വരുണ്‍ ഉയര്‍ന്നുവരുന്നതിനിടെയായിരുന്നു ആരോപണം. വര്‍മയുമായി 2003 നുശേഷം ബന്ധമില്ലെന്നായിരുന്നു വരുണ്‍ ഗാന്ധിയുടെ നിലപാട്. വാര്‍ത്ത പുറത്തുവിട്ടവര്‍ക്കെതിരേ അദ്ദേഹം മാനനഷ്ടത്തിനു കേസും നല്‍കി.

സല്‍മാന്‍ - ഐശ്വര്യ റായ്

2006 ലാണു സല്‍മാന്‍ ഖാന്‍ - ഐശ്വര്യറായ് ശബ്ദരേഖ വിവാദമായത്. അശഌല ഭാഷയിലുള്ള സംഭാഷണം അന്ന് ഏറെ വിവാദം സൃഷ്ടിച്ചു. ഒരു വെബ്‌െസെറ്റാണു സംഭാഷണം പുറത്തുവിട്ടത്. സംഭാഷണം ബോളിവുഡില്‍ ചര്‍ച്ചയായെങ്കിലും ഏറെ താമസിക്കാതെ ബഹളം അവസാനിച്ചു. 2015ല്‍ വീണ്ടും സല്‍മാന്‍ ഖാന്‍ - ഐശ്വര്യറായ് സംഭാഷണം വിവാദമായി. ഒരു ദേശീയ മാധ്യമത്തിന്റെ വെബ്‌െസെറ്റിലൂടെയാണു ശബ്ദരേഖ പുറത്തുവന്നത്. അധോലോക കുറ്റവാളികളുമായി തനിക്കു ബന്ധമുണ്ടെന്ന് സല്‍മാന്‍ അവകാശപ്പെടുന്നതായി സംഭാഷണത്തിലുണ്ടായിരുന്നു. അബു സലിം, ഛോട്ടാ ഷക്കീല്‍, ദാവൂദ് ഇബ്രാഹിം എന്നിവരുമായി ബന്ധമുണ്ടെന്നു സല്‍മാന്‍ അവകാശപ്പെട്ടു.

സ്വാമി നിത്യാനന്ദ

സ്വാമി നിത്യാനന്ദയും ചലച്ചിത്രതാരം രഞ്ജിതയുമായുള്ള െലെംഗിക ദൃശ്യങ്ങള്‍ തമിഴ്ടിവി ചാനലുകള്‍ ആഘോഷിച്ചു. നിത്യാനന്ദ പിന്നീട് ജയിലിലുമായി.

Ads by Google
TRENDING NOW