Tuesday, April 24, 2018 Last Updated 0 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 06 Apr 2017 07.45 AM

പേനാത്തുമ്പിലും ബട്ടന്‍സിലും കുടുങ്ങിയ വമ്പന്മാര്‍; രാജ്യം ശ്രദ്ധിച്ച സ്റ്റിംഗ് ഓപ്പറേഷനുകള്‍

uploads/news/2017/04/96991/sting.jpg

സ്റ്റിങ് ഓപ്പറേഷന്‍ മാധ്യമലോകത്തിന് അപരിചിതമല്ല. രാജ്യാന്തര, ദേശീയ, പ്രാദേശിക മാധ്യമങ്ങള്‍ വാര്‍ത്താശേഖരണത്തിനുവേണ്ടി സ്റ്റിങ് ഓപ്പറേഷനുകളെ ആശ്രമിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങളും കുറ്റവാളികളെയും പുറത്തുകൊണ്ടുവരാന്‍ നിയമപാലകരും സ്റ്റിങ് ഓപ്പറേഷനുകള്‍ നടത്തിയ ചരിത്രവുമുണ്ട്.

സാങ്കേതികവിദ്യ പുരോഗമിച്ചപ്പോള്‍ സ്റ്റിങ് ഓപ്പറേഷനുകളുടെ കെട്ടുംമട്ടും മാറി. പേനത്തുമ്പില്‍ മുതല്‍ ബട്ടന്‍സിന്റെ രൂപത്തില്‍വരെ ഒളിക്യാമറകള്‍ സുലഭമായ കാലത്ത് ഇത്തരം ദൗത്യങ്ങളിലൂടെ പല വമ്പന്‍മാരും കുടുങ്ങിയതും വാര്‍ത്തയായി. അത്തരത്തില്‍ രാജ്യത്തെ ശ്രദ്ധേയമായ ചില സ്റ്റിങ് ഓപ്പറേഷനുകളാണു ചുവടെ.

1) കോബ്രപോസ്റ്റ് സ്റ്റിങ് ഓപ്പറേഷന്‍

കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്ന ബാങ്കുകളുടെ കള്ളി വെളിച്ചത്തുകൊണ്ടുവന്നത് ഓണ്‍െലെന്‍ മാഗസിനായ കോബ്ര പോസ്റ്റ് ആസൂത്രണം ചെയ്ത സ്റ്റിങ് ഓപ്പറേഷനാണ്. എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, ആക്‌സിസ് ബാങ്കുകളുടെ സഹായത്തോടെ നടന്ന കള്ളപ്പണം വെളുപ്പിക്കല്‍ മാസങ്ങള്‍നീണ്ട പരിശ്രമത്തിനും അന്വേഷണത്തിനുമൊടുവിലാണ് കോബ്രപോസ്റ്റ് പുറത്തുകൊണ്ടുവന്നത്. ബാങ്ക് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഒളിക്യാമറയില്‍ കുടുങ്ങുകയും ചെയ്തു.

2) തെഹല്‍ക്കയുടെ 'ഓപ്പറേഷന്‍ വെസ്റ്റ്എന്‍ഡ് '

കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധിയാര്‍ജിച്ച സ്റ്റിങ് ഓപ്പറേഷനായിരുന്നു 2001-ല്‍ നടന്നത്. പ്രതിരോധമന്ത്രാലയത്തില്‍ വേരുറപ്പിച്ച അഴിമതി തുറന്നുകാട്ടാന്‍ '' ഓപ്പറേഷന്‍ വെസ്റ്റ്എന്‍ഡ്''-ലൂടെ രംഗത്തെത്തിയത് തെഹല്‍ക്കയായിരുനനു. നിരവധി ആയുധവ്യാപാരികളും പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമുള്‍പ്പെടെ ഒളിക്യാമറയില്‍പ്പെട്ടതോടെ രാജ്യം നടുങ്ങി. അന്നത്തെ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ രാജിയിലാണ് തെഹല്‍ക്കയുടെ ഓപ്പറേഷന്‍ പര്യവസാനിച്ചത്.

3) ജെസീക്കാലാല്‍ വധം

മോഡല്‍ ജെസീക്കാ ലാല്‍ വധക്കേസില്‍ വഴിത്തിരിവായത് തെഹല്‍ക്കയുടെയും സ്റ്റാര്‍ ടിവിയുടെയും സ്റ്റിങ് ഓപ്പറേഷനുകളായിരുന്നു. കേസിലെ സാക്ഷികളെ പ്രതിയായ മനുശര്‍മ സ്വാധീനിച്ചതുള്‍പ്പെടെയുള്ള വിവരങ്ങള്‍ 2006-ല്‍ നടന്ന അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിലൂടെ പുറത്തുവന്നു.

കേസില്‍ പുനരന്വേഷണം നടത്തുന്നതിനുള്‍പ്പെടെ പ്രേരണയായത് മാധ്യമങ്ങളിലൂടെവന്ന സാക്ഷികളുടെ വെളിപ്പെടുത്തലുകളായിരുന്നു. ഒടുവില്‍ മനു ശര്‍മയെ കുറ്റക്കാരനെന്നു കണ്ടെത്തി. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട മനു ശര്‍മ ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്.

4) ജിന്‍ഡാല്‍ ഗ്രൂപ്പിനെ തുറന്നുകാട്ടി സീ ന്യൂസ്

കല്‍ക്കരി കുംഭകോണ വാര്‍ത്തകള്‍ മൂടിവയ്ക്കാന്‍ സീ ന്യൂസ് ചാനല്‍ നൂറു കോടി രൂപ ആവശ്യപ്പെട്ടെന്ന കോണ്‍ഗ്രസ് എം.പിയും ജിന്‍ഡാല്‍ സ്റ്റീല്‍ ചെയര്‍മാനുമായ നവീന്‍ ജിന്‍ഡാലിന്റെ വെളിപ്പെടുത്തല്‍ വിവാദമായി. സംഭവത്തില്‍ ചാനലിലെ രണ്ടു മുതിര്‍ന്ന എഡിറ്റര്‍മാരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കല്‍ക്കരിപ്പാടം ഇടപാടില്‍ ജിന്‍ഡാല്‍ ഗ്രൂപ്പിനെ പ്രതിക്കൂട്ടിലാക്കുന്ന വിവരങ്ങള്‍ ചാനല്‍ ചോര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്‌തെന്നായിരുന്നു ആരോപണം. എന്നാല്‍, പിന്നീട് കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ട് നവീന്‍ ജിന്‍ഡാല്‍ ഉള്‍പ്പെടെ 15 പേര്‍ക്കെതിരേ ഡല്‍ഹിയിലെ പ്രത്യേക കോടതി കുറ്റംചുമത്തുകയുംചെയ്തു.

5) സഞ്ജീവ് നന്ദ കേസ്

നാവികസേനാ മേധാവി സുരേഷ് നന്ദയുടെ മകന്‍ സഞ്ജയ് നന്ദ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് ആറുപേര്‍ മരിച്ച കേസ് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമം പൊളിഞ്ഞത് മാധ്യമങ്ങളുടെ ഇടപെടലാണ്. കേസിലെ ദൃക്‌സാക്ഷിയെ സ്വാധീനിക്കാനുള്ള സഞ്ജയ് നന്ദയുടെ വക്കീലിന്റെ ശ്രമം എന്‍.ഡി. ടിവി പുറത്തുവിട്ടത് നിര്‍ണായകമായി.

6) വോട്ടിനു കോഴ
വിവാദം

2008-ല്‍ സി.എന്‍.എന്‍-ഐ.ബി.എന്‍. ചാനല്‍ പുറത്തുവിട്ട വോട്ടിനുകോഴ വിവാദം വലിയ കോളിളക്കമുണ്ടാക്കി. ഇന്തോ-യു.എസ്. ആണവകരാര്‍ സംബന്ധിച്ചുണ്ടായ അവിശ്വാസപ്രമേയത്തിനെ എതിര്‍ത്ത് വോട്ട് ചെയ്യാന്‍ യു.പി.എ. സര്‍ക്കാര്‍ മറ്റു പാര്‍ട്ടിയില്‍പ്പെട്ട എം.പിമാര്‍ക്കു പണം നല്‍കിയെന്നതായിരുന്നു വാര്‍ത്ത.

പാര്‍ലമെന്റിനകത്തും പുറത്തും വലിയ വിവാദങ്ങള്‍ക്ക് ഈ വാര്‍ത്ത വഴിവച്ചു. ബി.ജെ.പി. എം.പിമാര്‍ക്കു അമര്‍ സിങ്ങിന്റെ സഹായിവഴി പണം നല്‍കുന്നതാണു ചാനല്‍ പകര്‍ത്തിയത്.

7) 'ഓപ്പറേഷന്‍ കളങ്ക് '

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട നരോദപാട്യ കൂട്ടക്കൊലയുടെ ചുരുളഴിക്കാനാണു ''ഓപ്പറേഷന്‍ കളങ്കി''ലൂടെ തെഹല്‍ക്ക ശ്രമിച്ചത്. മാധ്യമപ്രവര്‍ത്തകനായ ആശിഷ് കേതനായിരുന്നു കളങ്കിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ഗുജറാത്തിലുടനീളം സഞ്ചരിച്ചു തയാറാക്കിയ റിപ്പോര്‍ട്ട് ''ആജ്തക്'' ചാനലാണു പുറത്തുവിട്ടത്. നരോദപാട്യ കൂട്ടക്കൊലക്കേസില്‍ മന്ത്രിയും എം.എല്‍.എയുമുള്‍പ്പെടെയുള്ളവരുടെ പങ്ക് പുറത്തുകൊണ്ടുവന്നതും തെഹല്‍ക്കയാണ്.

ഈ റിപ്പോര്‍ട്ടിന്റെ സിഡി തെളിവായി സ്വീകരിച്ച് കേസില്‍ മൂന്നുപേരെ കോടതി ശിക്ഷിക്കുകയുംചെയ്തു. ഇതുകൂടാതെ നിരവധി സ്റ്റിങ് ഓപ്പറേഷനുകളാണു വിവിധ പത്രങ്ങള്‍ മുതല്‍ ഓണ്‍െലെന്‍ മാധ്യമങ്ങള്‍വരെ നടത്തിയിട്ടുള്ളത്. ബോളിവുഡ് താരങ്ങളായ ശക്തി കപൂര്‍, അമന്‍ വര്‍മ തുടങ്ങിയവരുടെ തനിനിറം വെളിപ്പെടുത്തുന്ന ഒളിക്യാമറാ റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ടായിരുന്നു ഇന്ത്യാ ടിവിയുടെ രംഗപ്രവേശം. ജൂനിയര്‍ താരങ്ങളെ െലെംഗികമായി ദുരുപയോഗംചെയ്യാനുള്ള താരങ്ങളുടെ ശ്രമം ഏറെ വിവാദങ്ങള്‍ക്കും വഴിവച്ചു.

മാധ്യമങ്ങള്‍ക്കുപുറമേ സാമൂഹിക പ്രവര്‍ത്തകരും എന്തിനേറെ സാധാരണക്കാരായ ഗ്രാമീണര്‍പോലും ഇന്ന് അഴിമതിയും ക്രമക്കേടുകളും പുറത്തുകൊണ്ടുവരാന്‍ ഒളിക്യാമറാ/സ്റ്റിങ് ഓപ്പറേഷനുകള്‍ നടത്തുന്നത് സര്‍വസാധാരണമായിരിക്കുന്നു. ബിഹാറില്‍നിന്നു വേശ്യാവൃത്തിക്കുള്‍പ്പെടെ സ്ത്രീകളെ കടത്തുന്നത് പുറത്തുകൊണ്ടുവന്നത് സന്നദ്ധസംഘടനാപ്രവര്‍ത്തകരാണ്. അതിനായി അവര്‍ ഉപയോഗിച്ചതാകട്ടെ ഒളിക്യാമറയും.

അരാരിയ ജില്ലയില്‍െ ഫോര്‍ബ്‌സ്ഗഞ്ചില്‍നിന്നുള്ള വിവരങ്ങളാണ് സൗമ്യ പ്രതീക്, റേച്ചല്‍ മോര്‍ഗന്‍, മനീഷ് സ്വര്‍ണകര്‍ എന്നിവര്‍ പകര്‍ത്തിയത്. െകെക്കൂലി വാങ്ങുന്ന പോലീസ് ഉദ്യോഗസ്ഥനെ കുടുക്കാന്‍ മൊെബെല്‍ഫോണ്‍ ഉപയോഗിച്ചു കെണിയൊരുക്കിയത് ഇന്‍ഡോറിനടുത്തുള്ള ക്ഷിപ്ര ഗ്രാമവാസികളാണ്. ആറു പോലീസുകാരാണു ഗ്രാമീണരുടെ ''സ്റ്റിങ് ഓപ്പറേഷനി''ല്‍ കുടുങ്ങിയത്.

Ads by Google
Thursday 06 Apr 2017 07.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW