Friday, November 24, 2017 Last Updated 24 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 06 Apr 2017 07.40 AM

മംഗളത്തിനെതിരായ ഏതു വെല്ലുവിളിയും ഒറ്റക്കെട്ടായി നേരിടും: ചീഫ് എഡിറ്റര്‍

uploads/news/2017/04/96990/mangalam.jpg

കോട്ടയം: മംഗളത്തിനെതിരായ ഏതു വെല്ലുവിളിയും ഒറ്റക്കെട്ടായി നേരിടുമെന്നു ചീഫ് എഡിറ്റര്‍ സാബു വര്‍ഗീസ്. മന്ത്രിയായിരിക്കേ എ.കെ. ശശീന്ദ്രന്‍ യുവതിയുമായി നടത്തിയ അശ്ലീല സംഭാഷണം പുറത്തുകൊണ്ടുവന്ന 'മംഗളം' ടെലിവിഷനിലെ മാധ്യമപ്രവര്‍ത്തരോടുള്ള സര്‍ക്കാരിന്റെ പ്രതികാര നടപടികള്‍ക്കെതിരേ മംഗളം കേന്ദ്രഓഫീസില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അനീതിയും അഴിമതിയും തുറന്നുകാട്ടുന്ന സമീപനമാണു മംഗളം എന്നും സ്വീകരിച്ചിട്ടുള്ളത്. മംഗളത്തിന്റെ ചരിത്രത്തിലെ ദുഖകരമായ സംഭവത്തെ മംഗളം ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ നടപടി വേദനാജനകമാണെന്ന് മാനേജിങ്ങ് സാജന്‍ വര്‍ഗീസ് പറഞ്ഞു.

പ്രതിസന്ധികളെ മംഗളം സെധെര്യം നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മംഗളം എഡിറ്റര്‍ ഡോ. സജി വര്‍ഗീസ്, ചീഫ് ന്യൂസ് എഡിറ്റര്‍ ഇ.പി. ഷാജുദീന്‍, മംഗളം വാരിക എഡിറ്റര്‍ സജില്‍ ശ്രീധര്‍, സിനിമാ മംഗളം എഡിറ്റര്‍ പല്ലിശേരി, ഫിനാന്‍സ് എ.ജി.എം. അലക്‌സ് തോമസ്, പരസ്യവിഭാഗം ചീഫ് ജനറല്‍ മാനേജര്‍ ആഷിം മണ്ണത്തൂക്കാരന്‍, ന്യൂസ് എഡിറ്റര്‍ രാജേഷ് ഏബ്രഹാം, ചീഫ് സബ് എഡിറ്റര്‍ സന്തോഷ് എം. ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.

കോഴിക്കോട്: സി.ഇ.ഒ. അടക്കമുള്ള മംഗളം ടെലിവിഷനിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത നടപടിയില്‍ മംഗളം കോഴിക്കോട് യൂണിറ്റിലെ മാധ്യമ പ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും യോഗം പ്രതിഷേധിച്ചു. പോലീസ് നടപടി സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനു നേരെയുള്ള കടന്നാക്രമണമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രതിഷേധ സൂചകമായി കറുത്ത ബാഡ്ജ് ധരിച്ചാണ് മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും ജോലിക്ക് ഹാജരായത്.

പ്രതിഷേധ യോഗത്തില്‍ ഡെപ്യൂട്ടി എഡിറ്റര്‍ ഡോ: ഐ.വി.ബാബു, ബ്യൂറോ ചീഫ് എം. ജയതിലകന്‍, സര്‍ക്കുലേഷന്‍ മാനേജര്‍ എന്‍.കെ. പ്രസൂണ്‍, പത്രാധിപസമിതിയംഗങ്ങളായ ജെ.എസ്. ഷനില്‍, ശിഹാബുദ്ദീന്‍ കൊടശ്ശേരി, ജെ.ആര്‍. ജോഷിമ എന്നിവര്‍ പ്രസംഗിച്ചു.

തൃശൂര്‍: മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് മംഗളം ചാനല്‍ അടച്ചുപൂട്ടിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരേ മംഗളം തൃശൂര്‍ യൂണിറ്റ് കരിദിനം ആചരിച്ചു. മംഗളം പ്രവര്‍ത്തകര്‍ കറുത്ത ബാഡ്ജുകള്‍ ധരിച്ചും കരിങ്കൊടി നാട്ടിയുമാണ് ദിനാചരണം നടത്തിയത്.

മംഗളം ചാനല്‍ തകര്‍ക്കാനുള്ള ഭരണകൂട കാട്ടാളത്തമാണ് സര്‍ക്കാര്‍ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന് ദിനാചരണം ഉദ്ഘാടനം ചെയ്ത കോര്‍പറേഷന്‍ പ്രതിപക്ഷ ഉപനേതാവും ഡി.സി.സി ജന.സെക്രട്ടറിയുമായ ജോണ്‍ഡാനിയേല്‍ പറഞ്ഞു.

മംഗളം റസിഡന്റ് എഡിറ്റര്‍ ജോയ്.എം. മണ്ണൂര്‍, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമിതിഅംഗം കെ. ദിലീപ്കുമാര്‍, സീനിയര്‍ റിപ്പോര്‍ട്ടര്‍ കൃഷ്ണകുമാര്‍, ഡസ്‌ക് ചീഫ് സുധീപ് എസ്. കടവല്ലൂര്‍, പരസ്യവിഭാഗം എ.ജി.എം. എം.പി. ഗോപാലകൃഷ്ണന്‍, ചാനല്‍ ലേഖിക ധന്യശേഖര്‍ എന്നിവര്‍ പ്രസംഗിച്ചു.

കണ്ണൂര്‍: ഗതാഗതമന്ത്രിയായിരിക്കെ എ.കെ. ശശീന്ദ്രന്‍ നടത്തിയ അശ്ലീല സംഭാഷണം പുറത്തുവിട്ട മംഗളം ടെലവിഷന്‍ എം.ഡിയടക്കം അഞ്ചുപേരെ പോലീസ് അന്യായമായി അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് മംഗളം കണ്ണൂര്‍ യൂണിറ്റില്‍ പ്രതിഷേധയോഗം നടത്തി.

മംഗളം ജീവനക്കാരായ കൃഷ്ണന്‍ കാഞ്ഞിരങ്ങാട്, രാമകൃഷ്ണന്‍ എളയാവൂര്‍, സന്ദീപ് എസ്.നായര്‍, ശ്രീജിത്ത് പരിയാരം എന്നിവര്‍ പ്രസംഗിച്ചു. തിരുവനന്തപുരം: മാധ്യമവേട്ടയ്‌ക്കെതിരേ തിരുവനന്തപുരം മംഗളം ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ മംഗളം സി.ഒ.ഒ. പ്രകാശ്മാത്യു, എ.ജി.എം. (പഴ്‌സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍) എ.ജി. സുരേഷ്‌കുമാര്‍, കോട്ടയം ബ്യൂറോചീഫ് ഷാലുമാത്യു എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Ads by Google
TRENDING NOW