Tuesday, May 22, 2018 Last Updated 0 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 06 Apr 2017 02.20 AM

ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന്‌ കേന്ദ്രസര്‍ക്കാര്‍

uploads/news/2017/04/96899/5.jpg

ന്യൂഡല്‍ഹി: ആധാര്‍ സംവിധാനത്തില്‍നിന്ന്‌ യാതൊരു രേഖയും പുറത്തുപോയിട്ടില്ലെന്നു കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍.
മന്ത്രാലയത്തിന്റെ കീഴില്‍നിന്ന്‌ ഒരു തരത്തിലുള്ള ആധാര്‍ വിവരങ്ങളും പുറത്തായിട്ടില്ലെന്ന്‌ ഇലക്‌ട്രോണിക്‌സ്‌, ഐടി, നിയമവകുപ്പ്‌ സഹമന്ത്രി പി.പി. ചൗധരി വിഷയം ലോക്‌സഭയില്‍ അവതരിപ്പിച്ച സി.പി.എം. അംഗം എം.ബി. രാജേഷിനുള്ള മറുപടിയില്‍ പറഞ്ഞു. ക്രിക്കറ്റ്‌ താരം എം.എസ്‌. ധോണിയുടെ ആധാര്‍ കാര്‍ഡ്‌ വിവരങ്ങള്‍ അടുത്തിടെ പുറത്തായത്‌ വിവാദമായിരുന്നു. എന്നാല്‍ ആധാര്‍ എന്‍റോള്‍മെന്റിന്‌ ധോണിയുടെ വീട്ടിലെത്തിയ വ്യക്‌തിയാണു വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതെന്നും ആധാര്‍ നല്‍കുന്ന യുണീക്ക്‌ ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ്‌ ഇന്ത്യ(യു.ഐ.ഡി.എ.ഐ)യ്‌ക്ക്‌ സംഭവവുമായി ഒരു ബന്ധവും ഇല്ലെന്നും മന്ത്രി പറഞ്ഞു. ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നത്‌ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഗുരുതമായ പ്രശ്‌നമാണെന്ന്‌ ശൂന്യവേളയില്‍ പ്രശ്‌നം ഉന്നയിച്ച എം.ബി. രാജേഷ്‌ എം.പി. പറഞ്ഞു.

Ads by Google
Thursday 06 Apr 2017 02.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW