Thursday, December 14, 2017 Last Updated 9 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 06 Apr 2017 02.20 AM

തീവ്രവാദ പ്രവര്‍ത്തനം: 50 യുവാക്കള്‍ രാജ്യംവിട്ടതായി സുഷമാ സ്വരാജ്‌

uploads/news/2017/04/96898/4.jpg

ന്യൂഡല്‍ഹി: ഇതിനകം 50 യുവാക്കള്‍ തീവ്രവാദ ആശയങ്ങളില്‍ പ്രചോദിതരായി രാജ്യംവിട്ട്‌ പോയിട്ടുണ്ടെന്ന്‌ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്‌. ഇത്തരം മൗലീകവാദ വിഷയം ജമ്മു കശ്‌മീരില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും ലോകത്താകമാനം ഉള്ളത്‌ പോലെ മറ്റു ഇന്ത്യന്‍ സംസ്‌ഥാനങ്ങളിലും ഇവ കണ്ടുവരുന്നുണ്ടെന്നും സുഷമ സഭയില്‍ വ്യക്‌തമാക്കി. എന്നാല്‍, രാജ്യംവിട്ടവരുടെ ആക്രമണ ഭീഷണി രാജ്യത്തിന്‌ അപകടമുണ്ടാക്കാതിരിക്കുന്നതിന്‌ നടപടികള്‍ എടുത്തിട്ടുണ്ടെന്നും മന്ത്രി ലോക്‌സഭയെ അറിയിച്ചു.
സഭയുടെ ചോദ്യത്തരവേളയില്‍ അനുബന്ധ ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയവെയാണ്‌ മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്‌തമാക്കിയത്‌. ആസിയാന്‍ രാജ്യങ്ങളുടെ സമ്മേളനത്തില്‍ പുരോഗമനതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിഷയം ഇന്ത്യ ഉയര്‍ത്തുമെന്നു സുഷമാ പറഞ്ഞു. മൗലീകവാദ ആശയങ്ങളെ ദുര്‍ബലപ്പെടുത്താന്‍ ഇന്ത്യന്‍ സംസ്‌കാരവും ആചാരങ്ങള്‍ക്കും സാധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രവര്‍ത്തനവും മൗലീകവാദത്തിനെതിരായ നീക്കങ്ങളുമാണ്‌ ആസിയാന്‍ സമ്മേളനത്തില്‍ ചര്‍ച്ചയാവുകയെന്നും സമ്മേളനത്തിന്റെ വേദിയുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നും മന്ത്രി വ്യക്‌തമാക്കി.
സൗത്ത്‌ ചൈനാ കടല്‍ വിഷയം സമ്മേളനത്തില്‍ വിഷയമാവില്ലെന്നും പറഞ്ഞു. ആസിയാന്‍ രാജ്യങ്ങളിലെ മുസ്ലിം പണ്ഡിതന്‍മാരെയും സമ്മേളനത്തിലേക്ക്‌ ക്ഷണിക്കണമെന്ന അസദുദ്ദീന്‍ ഉവൈസിയുടെ നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണിക്കുമെന്നും ഇത്‌ മൗലികവാദം നിയന്ത്രിക്കാന്‍ സഹായകമാവുമെന്നും സുഷമാ സ്വരാജ്‌ പറഞ്ഞു. രാജ്യത്തിന്‌ ഭീഷണിയാകുന്ന മൗലീകവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ക്ക്‌ തയ്യാറാക്കിയിട്ടുണ്ടെന്നും യുവാക്കള്‍ ഇത്തരം കേന്ദ്രങ്ങളില്‍ എത്തിപ്പെടുന്നില്ലെന്ന്‌ സംസ്‌ഥാന സര്‍ക്കാരുകള്‍ ഉറപ്പ്‌ വരുത്തുന്നുണ്ടെന്നും സുഷമാ സ്വരാജ്‌ കൂട്ടിച്ചേര്‍ത്തു.

Ads by Google
Thursday 06 Apr 2017 02.20 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW