Thursday, April 06, 2017 Last Updated 29 Min 40 Sec ago English Edition
Todays E paper
Thursday 06 Apr 2017 02.20 AM

പശുക്കളെ കടത്തിയ യുവാവിനെ തല്ലിക്കൊന്നു

uploads/news/2017/04/96897/3.jpg

ന്യൂഡല്‍ഹി: പശുക്കളെ കടത്തിയെന്നാരോപിച്ച്‌ രാജസ്‌ഥാനില്‍ യുവാവിനെ തല്ലിക്കൊന്നു. ഹരിയാനയിലെ നുഹ്‌ സ്വദേശി 35 കാരനായ പെഹ്ലു ഖാന്‍ ആണ്‌ മരിച്ചത്‌. കഴിഞ്ഞദിവസം രാത്രി രാജസ്‌ഥാനിലെ അല്‍വാറിലാണ്‌ സംഭവം.
ജയ്‌പൂരില്‍ നടന്ന മേളയില്‍ നിന്നു വാങ്ങിയ പശുക്കളെ കൊണ്ടുവരുന്നതു വഴി ചൊവ്വാഴ്‌ച വൈകീട്ടോടെയാണ്‌ പെഹ്ലു ഖാനടക്കമുള്ള ആറംഗസംഘം ആക്രമിക്കപ്പെട്ടത്‌.
മര്‍ദനമേറ്റ ഇവരെ പിന്നീട്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്‌.
സംഭവവുമായി ബന്ധപ്പെട്ട്‌ പോലീസ്‌ പത്തുപേരെ അറസ്‌റ്റ്‌ചെയ്‌തു. ഇതില്‍ അഞ്ചുപേര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി.
അജ്‌ഞാതരായ 200ഓളം പേര്‍ക്കെതിരേ കേസെടുത്തതായും സംഭവം സ്വതന്ത്രമായി അന്വേഷണം നടത്തി നീതി ഉറപ്പാക്കുമെന്നും ബഹ്‌റൊര്‍ സ്‌റ്റേഷന്‍ മേധാവി രമേശ്‌ സിന്‍സിന്‍വാര്‍ പറഞ്ഞു.
ആക്രമണത്തിന്‌ പിന്നില്‍ വി.എച്ച്‌.പി- ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകരാണെന്നാണ്‌ ആരോപണം.

Ads by Google
Thursday 06 Apr 2017 02.20 AM
YOU MAY BE INTERESTED
TRENDING NOW