Monday, December 18, 2017 Last Updated 10 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 06 Apr 2017 02.20 AM

വോട്ടിങ്‌ യന്ത്രത്തില്‍ ഉടക്കി രാജ്യസഭയില്‍ ബഹളം

uploads/news/2017/04/96896/2.jpg

ന്യൂഡല്‍ഹി: ഇലക്‌ട്രോണിക്‌ വോട്ടിങ്‌ യന്ത്രത്തെചൊല്ലി രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം.
സഭാ ചട്ടം 267 പ്രകാരം വിഷയം സഭയില്‍ ചര്‍ച്ചചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ കോണ്‍ഗ്രസ്‌, സമാജ്‌ വാദി പാര്‍ട്ടി അംഗങ്ങള്‍ നാലു നോട്ടീസുകള്‍ നല്‍കിയിരുന്നു.
മറ്റു സഭാനടപടികള്‍ നിര്‍ത്തിവച്ച്‌ വിഷയം ചര്‍ച്ചക്കെടുക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ഉപാധ്യക്ഷന്‍ നിരസിച്ചു. ഇതോടെ ബഹളം രൂക്ഷമായി.
ബി.ജെ.പി സ്‌ഥാനാര്‍ഥികള്‍ക്ക്‌ അനുകൂലമായ രീതിയില്‍ വോട്ടിങ്‌ മെഷീനുകളില്‍ ക്രമക്കേട്‌ നടത്തുകയാണെന്ന്‌ ആരോപിച്ച്‌ കോണ്‍ഗ്രസ്‌, സമാജ്‌വാദി പാര്‍ട്ടി, ബി.എസ്‌. പി അംഗങ്ങളാണ്‌ ഇന്നലെ രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്‌.
എന്നാല്‍, രാജ്യത്തെ വോട്ടിങ്‌ യന്ത്രങ്ങളില്‍ കൃത്രിമം കാണിക്കാന്‍ സാധിക്കില്ലെന്ന്‌ ഉപാധ്യക്ഷന്‍ മറുപടി നല്‍കി. ഇക്കാര്യം തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ തന്നെ വ്യക്‌തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി.
എന്നാല്‍ ഇത്‌ അംഗീകരിക്കാതെ പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളി ശക്‌തമാക്കിയതോടെ സഭാനടപടികള്‍ നിര്‍ത്തിവയ്‌ക്കാതെ ഉപാധ്യക്ഷന്‌ വേറെ മാര്‍ഗമുണ്ടായിരുന്നില്ല. വിഷയം തെരഞ്ഞെടുപ്പ്‌ കമ്മിഷനുമായി ബന്ധപ്പെട്ടതാണെന്നും ചെയറുമായി ബന്ധപ്പെട്ടതല്ലെന്നും ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ വ്യക്‌തമാക്കി. ഉത്തര്‍പ്രദേശ്‌ അസംബ്ലി തെരഞ്ഞെടുപ്പില്‍ വ്യപകമായി ക്രമക്കേട്‌ നടന്നിട്ടുണ്ടെന്നും ബി.ജെ.പി. ജനങ്ങളെ വഞ്ചിച്ചുവെന്നുമായിരുന്നു മായാവതിയുടെ ആരോപണം.
സമാജ്‌ വാദി പാര്‍ട്ടി അംഗങ്ങള്‍ ഉള്‍പ്പെടെ പ്രതിപക്ഷത്തെ മുഴുവന്‍ അംഗങ്ങളും മായാവതിയുടെ ആരോപണത്തിന്‌ പിന്തുണയേകി.

Ads by Google
Thursday 06 Apr 2017 02.20 AM
YOU MAY BE INTERESTED
TRENDING NOW