Friday, August 18, 2017 Last Updated 46 Min 54 Sec ago English Edition
Todays E paper
Thursday 06 Apr 2017 02.17 AM

ഇന്ന്‌ ഹര്‍ത്താല്‍

uploads/news/2017/04/96883/5.jpg

തിരുവനന്തപുരം: തിരുവനന്തപുരത്ത്‌ ജിഷ്‌ണു പ്രണോയിയുടെ അമ്മ മഹിജയ്‌ക്കു നേരേയുണ്ടായ പോലീസ്‌ അതിക്രമത്തില്‍ പ്രതിഷേധിച്ച്‌ ഇന്നു സംസ്‌ഥാനവ്യാപക ഹര്‍ത്താലിന്‌ യു.ഡി.എഫ്‌. ആഹ്വാനം ചെയ്‌തു.
രാവിലെ ആറു മുതല്‍ വൈകിട്ട്‌ ആറു വരെയാണ്‌ ഹര്‍ത്താല്‍. ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്നതിനാല്‍ മലപ്പുറത്തെ ഹര്‍ത്താലില്‍ നിന്ന്‌ ഒഴിവാക്കി. പരീക്ഷകള്‍, പത്രം, ആശുപത്രി, വിവാഹം, മരണം, ശബരിമല - ഉംറ തീര്‍ത്ഥാടകര്‍, ഉല്‍സവങ്ങള്‍, പള്ളിപ്പെരുന്നാളുകള്‍ തുടങ്ങിയവയെ ഹര്‍ത്താലില്‍ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ടെന്ന്‌ യു.ഡി.എഫ്‌. ചെയര്‍മാന്‍ രമേശ്‌ ചെന്നിത്തല അറിയിച്ചു.
തിരുവനന്തപുരം, കോഴിക്കോട്‌ ജില്ലകളില്‍ ബി.ജെ.പി. ഹര്‍ത്താല്‍ നടത്തും. പാല്‍, പത്രം തുടങ്ങിയ അവശ്യ സര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്‌. ബി.ഡി.ജെ.എസും ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌.

Ads by Google
Thursday 06 Apr 2017 02.17 AM
YOU MAY BE INTERESTED
TRENDING NOW