Saturday, June 02, 2018 Last Updated 3 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 06 Apr 2017 02.12 AM

ഉതുപ്പ്‌ വര്‍ഗീസിനെ കോട്ടയത്ത്‌ കോടതിയില്‍ ഹാജരാക്കി

uploads/news/2017/04/96843/6.jpg

കോട്ടയം: നഴ്‌സിങ്‌ തട്ടിപ്പ്‌ കേസില്‍ കീഴടങ്ങിയ ഉതുപ്പ്‌ വര്‍ഗീസിനെ മറ്റൊരു കേസുമായി ബന്ധപ്പെട്ട്‌ കോട്ടയം സെഷന്‍സ്‌ കോടതിയില്‍ ഹാജരാക്കി.
പുതുപ്പള്ളി മൈലക്കാട്ട്‌ ജോജിയെ വെടിവച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഉതുപ്പിനെ കോട്ടയം സെഷന്‍സ്‌ കോടതി നേരത്തേ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. 2009 ഒക്‌ടോബര്‍ 13നായിരുന്നു കേസിനാസ്‌പദമായ സംഭവം.
അഫ്‌ഗാനിസ്‌ഥാനിലേക്കു കടന്ന ഉതുപ്പ്‌ രണ്ടാഴ്‌ചയ്‌ക്കു ശേഷം നെടുമ്പാശേരിയില്‍ എത്തിയപ്പോള്‍ പിടികൂടിയിരുന്നു. പിന്നിട്‌ കോട്ടയം കോടതിയില്‍ നിന്ന്‌ ജാമ്യമെടുത്തു മുങ്ങിയ ഉതുപ്പ്‌ വിചാരണയ്‌ക്ക്‌ എത്താതിരുന്നതിനെത്തുടര്‍ന്ന്‌ ജാമ്യക്കാരായിരുന്ന രണ്ടു ബിസിനസ്‌ പങ്കാളികളെ ശിക്ഷിക്കുകയും ചെയ്‌തു.
നഴ്‌സിങ്‌ തട്ടിപ്പുകേസില്‍ സി.ബി.ഐയുടെ പിടിയിലായതോടെ കോട്ടയം സെഷന്‍സ്‌ കോടതിയില്‍ ഹാജരാക്കിയ ഉതുപ്പ്‌ വര്‍ഗീസിനെ റിമാന്‍ഡ്‌ ചെയ്‌തു. ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും.

Ads by Google
Thursday 06 Apr 2017 02.12 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW