Thursday, April 06, 2017 Last Updated 12 Min 3 Sec ago English Edition
Todays E paper
Thursday 06 Apr 2017 02.12 AM

കൊച്ചി മേയറെ ഭീഷണിപ്പെടുത്തി; സംവിധായകന്‍ ജൂഡ്‌ ആന്റണിക്കെതിരേ കേസ്‌

uploads/news/2017/04/96842/5.jpg

കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ സംവിധായകന്‍ ജൂഡ്‌ ആന്റണി ജോസഫിനെതിരേ പോലീസ്‌ കേസെടുത്തു. എറണാകുളം സുഭാഷ്‌ പാര്‍ക്കില്‍ സിനിമ ഷൂട്ടിങ്ങിന്‌ അനുമതി നിഷേധിച്ചതിന്റെ പേരില്‍ മേയറെ ഭീഷണിപ്പെടുത്തിയതിനും സ്‌ത്രീത്വത്തെ അപമാനിച്ചതിനുമാണ്‌ എറണാകുളം സെന്‍ട്രല്‍ പോലീസ്‌ ജൂഡ്‌ ആന്റണിക്കെതിരേ കേസെടുത്തത്‌.
മേയറുടെ പരാതിയുടെ അടിസ്‌ഥാനത്തില്‍ ജൂഡ്‌ ആന്റണിയെ അറസ്‌റ്റ്‌ ചെയ്യുമെന്ന്‌ എറണാകുളം സെന്‍ട്രല്‍ സി.ഐ അനന്തലാല്‍ പറഞ്ഞു. കുട്ടികള്‍ക്കും സ്‌ത്രീകള്‍ക്കുമെതിരേ നടക്കുന്ന ആക്രമണം പശ്‌ചാത്തലമാക്കി ചിത്രീകരിക്കുന്ന സിനിമയുടെ ഷൂട്ടിങിനായി സുഭാഷ്‌ പാര്‍ക്ക്‌ വിട്ടുതരണമെന്ന ആവശ്യവുമായി കഴിഞ്ഞ ശനിയാഴ്‌ച ജൂഡ്‌ ആന്റണി മേയറെ സമീപിച്ചിരുന്നു. എന്നാല്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ പാസാക്കിയ തീരുമാനപ്രകാരം ഷൂട്ടിങ്‌ അടക്കമുള്ള കാര്യങ്ങള്‍ക്ക്‌ പാര്‍ക്ക്‌ അനുവദിക്കാറില്ലെന്ന്‌ മേയര്‍ വ്യക്‌തമാക്കിയതിനെ തുടര്‍ന്ന്‌ ജൂഡ്‌ ആന്റണി അപകീര്‍ത്തിപരമായി സംസാരിക്കുകയും പൊട്ടിത്തെറിക്കുകയും ഭീഷണിപ്പെടുത്തുകയും ആക്രോശിക്കുകയുമായിരുന്നെന്ന്‌ മേയര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
തിങ്കളാഴ്‌ച രാവിലെയാണ്‌ സിറ്റി പോലീസ്‌ കമ്മിഷണര്‍ക്ക്‌ മേയര്‍ പരാതി നല്‍കിയത്‌. തുടര്‍ന്ന്‌ കേസ്‌ സെന്‍ട്രല്‍ പോലീസിന്‌ കൈമാറി.

Ads by Google
Thursday 06 Apr 2017 02.12 AM
YOU MAY BE INTERESTED
TRENDING NOW