Thursday, June 22, 2017 Last Updated 7 Min 8 Sec ago English Edition
Todays E paper
Thursday 06 Apr 2017 02.02 AM

ഐ.പി.എല്‍. സീസണ്‍ പത്തിന്‌ വര്‍ണാഭമായ തുടക്കം

uploads/news/2017/04/96835/6s.jpg

ഹൈദരാബാദ്‌: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ പത്താം സീസണിന്‌ വര്‍ണാഭ തുടക്കം. ലോധ കമ്മീഷന്‍ നിയന്ത്രണങ്ങള്‍ ബി.സി.സി.ഐയുടെ ചിറകരിഞ്ഞെങ്കിലും അത്‌ ഐ.പി.എല്‍ ഉദ്‌ഘാടന ചടങ്ങിന്റെ പ്രൗഡിയെ ബാധിച്ചില്ല.
ക്രിക്കറ്റ്‌-ബോളിവുഡ്‌ താരങ്ങളുടെ സാന്നിധ്യം തിങ്ങിനിറഞ്ഞ രാജീവ്‌ ഗാന്ധി സ്‌റ്റേഡിയത്തിലെ ഗാലറിയെ ത്രസിപ്പിച്ചു.
കൃത്യം 6.30ന്‌ തുടങ്ങിയ ചടങ്ങുകള്‍ അര മണിക്കൂറോളം നീണ്ടു. സംഗീത പരിപാടിയോടെയായിരുന്നു ചടങ്ങുകളുടെ തുടക്കം.
പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ സച്ചിന്‍, സൗരവ്‌ ഗാംഗുലി, വി.വി.എസ്‌ ലക്ഷ്‌മണ്‍, വിരേന്ദര്‍ സെവാഗ്‌ എന്നിവര്‍ ഗ്രൗണ്ടിലെത്തി.
രണ്ടു ഓപ്പണ്‍ ബാറ്ററി കാറുകളിലായി താരങ്ങള്‍ ഗ്രൗണ്ട്‌ വലയം വച്ച്‌ കാണികളെ അഭിവാദ്യം ചെയ്‌തു. വിനോദ്‌ റായ്‌ അടക്കമുള്ളവര്‍ താരങ്ങള്‍ക്ക്‌ ബാറ്റ്‌ മാതൃകയിലുള്ള ഐ.പി.എല്‍ ഉപഹാരം നല്‍കി.
കര്‍ണാടക, ആന്ധ്ര പ്രദേശ്‌ എന്നിവിടങ്ങളില്‍ നിന്നുള്ള പരമ്പരാഗത നൃത്ത- കലാരൂപങ്ങളുടെ അകമ്പടിയോടെയാണ്‌ ഹൈദരാബാദ്‌ നായകന്‍ ഡേവിഡ്‌ വാര്‍ണറും ബംഗളൂരു നായകന്‍ വിരാട്‌ കോഹ്ലിയും കളിത്തട്ടിലെത്തിയത്‌. ട്രോഫിക്കൊപ്പം ഫോട്ടോയ്‌ക്ക് പോസ്‌ ചെയ്‌ത ശേഷം ഇരുവരും മടങ്ങി.
പിന്നാലെ രഥത്തിലേറിയെത്തിയ ബ്രിട്ടീഷ്‌ നടി ആമി ജാക്‌സണിന്റെ നൃത്ത പ്രകടനങ്ങള്‍ ആരാധകരെ ഹരം കൊള്ളിച്ചു. എല്ലാ വേദികളിലും ഉദ്‌ഘാടന ചടങ്ങുകള്‍ നടത്താന്‍ ഐപിഎല്‍ ഭരണ സമിതി തീരുമാനിച്ചതിനാല്‍ ഇന്ന്‌ പൂനെയില്‍ നടക്കുന്ന പൂനെ- മുംബൈ മത്സരത്തിന്‌ മുന്നോടിയായും വര്‍ണാഭമായ ചടങ്ങുകള്‍ നടക്കും.

Ads by Google
Thursday 06 Apr 2017 02.02 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW