Wednesday, September 20, 2017 Last Updated 32 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 06 Apr 2017 02.02 AM

വെടികെട്ട്‌; തുടങ്ങി ഇനി ആഘോഷം

uploads/news/2017/04/96830/1s.jpg

ഹൈദരാബാദ്‌: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ സീസണ്‍ പത്തിന്‌ വെടിക്കെട്ട്‌ തുടക്കം. ഇന്നലെ ഹൈദരാബാദ്‌ രാജീവ്‌ ഗാന്ധി സ്‌റ്റേഡിയത്തില്‍ നടന്ന ഉദ്‌ഘാടന മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‌ ബാറ്റിങ്‌.
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ സണ്‍റൈസേഴ്‌സ് 12 ഓവറില്‍ രണ്ടു വിക്കറ്റ്‌ നഷ്‌ടത്തില്‍ 106 റണ്‍സ്‌ നേടിയിട്ടുണ്ട്‌.
10 റണ്‍സുമായി യുവ്രാജ്‌ സിങ്ങും 38 റണ്‍സുമായി മോയിസസ്‌ ഹെന്റിക്വസുമാണ്‌ ക്രീസില്‍.
14 റണ്‍സ്‌ നേടിയ നായകന്‍ ഡേവിഡ്‌ വാര്‍ണറിന്റെയും 40 റണ്‍സ്‌ നേടിയ ഓപ്പണര്‍ ശിഖര്‍ ധവാന്റെയും വിക്കറ്റുകളാണ്‌ സണ്‍റൈസേഴ്‌സിനു നഷ്‌ടമായത്‌.
നേരത്തെ ടോസ്‌ നേടിയ ബാംഗ്ലൂര്‍ നായകന്‍ ഷെയ്‌ന്‍ വാട്‌സന്‍ ഹൈദരാബാദിനെ ബാറ്റിങ്ങിന്‌ അയയ്‌ക്കുകയായിരുന്നു. ബാറ്റിങ്ങിനെ തുണയ്‌ക്കുന്ന പിച്ചില്‍ സ്വ്‌പന തുല്യ തുടക്കമാണ്‌ നിലവിലെ ചാമ്പ്യന്മാര്‍ക്ക്‌ ലഭിച്ചത്‌.
വെടിക്കെട്ടോടെ തുടങ്ങിയ വാര്‍ണറിനെ രണ്ടാം ഓവറില്‍ നഷ്‌ടമായെങ്കിലും ഹെന്റിക്വസും ശിഖര്‍ ധവാനും ചേര്‍ന്ന്‌ ഓവറില്‍ 10 റണ്‍സ്‌ എന്ന നിരക്കില്‍ സ്‌കോര്‍ ചലിപ്പിച്ചു.
ഇരുവരും ചേര്‍ന്ന്‌ രണ്ടാം വിക്കറ്റില്‍ ഒമ്പതോവറില്‍ നിന്ന്‌ 73 റണ്‍സാണ്‌ കൂട്ടിച്ചേര്‍ത്തത്‌.
31 പന്തില്‍ നിന്ന്‌ അഞ്ചു ബൗണ്ടറികളോടെ 40 റണ്‍സ്‌ നേടിയ ധവാന്‍നെ സ്‌റ്റ്യുവര്‍ട്ട്‌ ബിന്നിയുടെ പന്തില്‍ മലയാളി താരം സച്ചിന്‍ ബേബിയാണ്‌ പിടിച്ചു പുറത്താക്കിയത്‌.
കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്‌റ്റുകളാണ്‌ ഇരു ടീമുകളും. 2016 മേയ്‌ 29ന്‌ ബംഗളുരുവില്‍ നടന്ന അന്നത്തെ ഫൈനല്‍ പോരാട്ടത്തില്‍ ആതിഥേയരെ എട്ടു റണ്‍സിനു തോല്‍പിച്ചായിരുന്നു സണ്‍റൈസേഴ്‌സിന്റെ കിരീടനേട്ടം.

Ads by Google
Advertisement
Thursday 06 Apr 2017 02.02 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW