Thursday, June 22, 2017 Last Updated 1 Min 22 Sec ago English Edition
Todays E paper
Thursday 06 Apr 2017 02.02 AM

നായകന്റെ കുപ്പായമില്ലാതെ മഹേന്ദ്ര സിങ്‌ ധോണി ആദ്യമായി ഐ.പി.എല്ലിന്‌

പുനെ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ചരിത്രത്തിലാദ്യമായി മഹേന്ദ്ര സിങ്‌ ധോണി ഇന്ന്‌ നായകന്റെ തൊപ്പിയണിയാതെ കളിത്തിലിറങ്ങും.
ഐ.പി.എല്‍. സീസണ്‍ 10ലെ രണ്ടാം മത്സരത്തില്‍ ഇന്ന്‌ റൈസിങ്‌ പുനെ സൂപ്പര്‍ ജയന്റ്‌ മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ നേരിടും. പുനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ്‌ അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ രാത്രി എട്ടിനാണ്‌ മത്സരം.
കഴിഞ്ഞ സീസണില്‍ ധോണി നയിച്ച ടീമിനെ ഇക്കുറി ഓസ്‌ട്രേലിയന്‍ നായകന്‍ സ്‌റ്റീവന്‍ സ്‌മിത്താണ്‌ നയിക്കുക. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന താരലേത്തിനു തൊട്ടുപിന്നാലെയാണ്‌ ധോണിയെ നായകസ്‌ഥാനത്തു നിന്നു നീക്കി സ്‌മിത്തിനെ പുനെ ചുമതലയേല്‍പ്പിച്ചത്‌.
കഴിഞ്ഞ സീസണില്‍ അമ്പേ തകര്‍ന്നു പോയ ടീമിനെ ഇക്കുറി ചാമ്പ്യന്‍ പട്ടത്തിലേക്കു നയിക്കുകയാണ്‌ സ്‌മിത്തിന്റെ ലക്ഷ്യം. സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിന പരുക്കേറ്റ്‌ പുറത്തു പോയതാണ്‌ പുനെയെ വിഷമിപ്പിക്കുന്നത്‌. സ്‌മിത്തും ഫാഫ്‌ ഡുപ്ലീസിസും അജിന്‍ക്യ രഹാനെയും ധോണിയുമടങ്ങുന്ന ബാറ്റിങ്ങ്‌. നിരയുടെ കരുത്തിലാണ്‌ അവരുടെ പടയൊരുക്കം.
മറുവശത്ത്‌ കിരീടം തിരിച്ചു പിടിക്കാനാണ്‌ രോഹിത്‌ ശര്‍മയുടെ നേതൃത്വത്തിലുള്ള മുംബൈയുടെ ശ്രമം. രോഹിത്‌, കീറോണ്‍ പൊള്ളാര്‍ഡ്‌, ജോസ്‌ ബട്‌ലര്‍, അമ്പാട്ടി റായിഡു എന്നിവരടങ്ങുന്ന ബാറ്റിങ്‌ നിരയും മിച്ചല്‍ ജോണ്‍സണ്‍, മിച്ചല്‍ മക്‌ഗ്ലെനഗന്‍ എന്നിവരടങ്ങുന്ന ബൗളിങ്‌ നിരയും ശക്‌തമാണ്‌. ബൗളിങ്‌ കുന്തമുനയായ ലസിത്‌ മലിംഗയ്‌ക്ക് ആദ്യ മത്സരങ്ങളില്‍ കളിക്കാനാകാത്തതാണ്‌ അവരെ വലയ്‌ക്കുന്നത്‌.

Ads by Google
Thursday 06 Apr 2017 02.02 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW